BREAKING NEWS

ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ല, താരതമ്യേന ജൂനിയറായവരെ വരെ പരിഗണിച്ചപ്പോൾ മുതിർന്ന നേതാവായ തന്നെ തഴഞ്ഞു!! കോടിയേരിയുടെ അഡീ. സെക്രട്ടറിയായിരുന്ന എം. രാഘവൻ പാർട്ടിയിൽനിന്ന് രാജിവെച്ചു. പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചതായി കാണിച്ച് ജില്ലാ കമ്മിറ്റിക്ക് കത്ത്

· · 1 min read
Share: Copied!

കാസർകോട്: കാസർകോട് ജില്ലയിലെ പ്രമുഖ സിപിഎം നേതാവ് എം. രാഘവൻ പാർട്ടിയിൽനിന്ന് രാജിവെച്ചു. താൻ പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചതായി ജില്ലാ കമ്മിറ്റിക്ക് കത്ത് നൽകി. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രി ആയിരുന്നപ്പോൾ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു എം രാഘവൻ.

തന്നെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിൽ രാഘവന് അതൃപ്തിയുണ്ടായിരുന്നെന്നാണ് പുറത്തുവരുന്ന വിവരം. കാസർകോട് ജില്ലാ കമ്മിറ്റിയിൽ ആറുപേരെ സ്ഥിരം ക്ഷണിതാക്കളാക്കാൻ വിപുലീകൃത ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. താരതമ്യേന ജൂനിയറായവരെ വരെ പരിഗണിച്ചപ്പോൾ മുതിർന്ന നേതാവായ രാഘവനെ തഴഞ്ഞുവെന്നാണ് പരാതി.

വിപുലീകൃത ജില്ലാ കമ്മിറ്റി സമാപിച്ചതിന് പിന്നാലെ രാജിക്കത്ത് സമർപ്പിക്കുകയായിരുന്നു. തന്നെ നേതൃത്വം അവഗണിച്ചെന്ന് രാജിക്കത്തിൽ കത്തിൽ പറയുന്നുണ്ട്. നിലവിൽ കാഞ്ഞങ്ങാട് ഏരിയാ സെന്ററിലായിരുന്നു എം രാഘവന്റെ പ്രവർത്തനം.

ദളിത് യുവതി ഏറെ പോരാടിയാണ് ഇവിടെ വരെ എത്തിയത്, രമ്യാ ഹരിദാസിനെ വേട്ടയാടുന്നു- മന്ത്രി ബിന്ദു കൃഷ്ണ

BREAKING NEWS
50,000 രൂപയുടെ ബോണ്ട്, അടുത്ത ഒരു വർഷക്കാലത്തേക്ക് സമാധാന അന്തരീക്ഷം നിലനിർത്താൻ സഹകരിക്കുക, അക്രമസംഭവങ്ങളിൽ ഏർപ്പെടാതിരിക്കുക, അനധികൃത സംഘംചേരൽ നടത്താതിരിക്കുക... ഉപാധികളോടെ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ മോചനം, നേഹ ബോറയും പുറത്തിറങ്ങി
17 Oct 2026
BREAKING NEWS
ഭർത്താവ് പകുത്തു നൽകിയ കരളുമായി ജീവിതത്തിലേക്ക് തിരിച്ചുകയറിയ അനുമോൾ പോയത് ഡ്ര​ഗ്സ് അടക്കം നിരവധി കേസുകളിലെ പ്രതിയായ വടകര സ്വദേശി അബ്ദുൾ സമദിനൊപ്പം, തുമ്പായത് യുവാവിന്റെ ഏഴാമത്തെ സിം കാർഡ് ട്രേസ് ചെയ്ത് നടത്തിയ അന്വേഷണം, കസ്റ്റഡിയിലെടുത്തത് പുതുശേരിയിലെ വാടകവീട്ടിൽ നിന്ന്
17 Oct 2026
BREAKING NEWS
'നിതീഷ്കുമാറിനു വേണ്ടി ഞാൻ ഒൻപതുപേരെ കൊലപ്പെടുത്തി'; എല്ലാം വിളിച്ച് പറഞ്ഞ് ജെ.ഡി.യു എം.എൽ.എ. അനന്ത്കുമാർ സിങ്ങ്; നീരജ്കുമാറിനെ പാർട്ടി സ്ഥാനാർഥിയാക്കിയതിലുള്ള നീരസത്തെ തുടർന്ന് വെളിപ്പെടുത്തൽ; വിവാദമായതോടെ തിരുത്തൽ
17 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, വീണ്ടും അതിക്രമ ശ്രമം; പ്രതിക്ക് 13 വർഷം കഠിനതടവും 50,000 രൂപ പിഴയും; പിഴയൊടുക്കിയില്ലെങ്കിൽ അഞ്ച് മാസം അധിക കഠിനതടവ് അനുഭവിക്കണമെന്ന് കോടതി ഉത്തരവ്
17 Oct 2026