BREAKING NEWS

വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന പ്രബല വിഭാഗമായ ഞങ്ങളെ അവഗണിച്ചു, സർക്കാർ നീതി പാലിച്ചില്ല- വിമർശനവുമായി എപി വിഭാ​ഗം!! വഖഫ് ബോർഡ് പുനഃസംഘടനയിൽ സമസ്തയിലെ ഒരു വിഭാഗത്തിനും അതൃപ്തി, ജമാഅത്തെ ഇസ്ലാമിക്ക് ചരിത്രത്തിലാദ്യമായി പ്രാതിനിധ്യം നൽകിയതിലും മുറുമുറുപ്പ്

· · 1 min read
Share: Copied!

കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടനയിൽ സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനവുമായി എപി വിഭാഗം സുന്നികൾ രം​ഗത്ത്. വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന പ്രബല വിഭാഗമായ തങ്ങളെ അവഗണിച്ചതായി എപി വിഭാഗം കുറ്റപ്പെടുത്തി.സ ർക്കാർ നീതി പാലിച്ചില്ലെന്നും ഇവർ ആരോപിച്ചു. കൂടാതെ പ്രത്യക്ഷ പ്രതിഷേധത്തിലേക്ക് കടക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുമെന്നും എപി വിഭാഗത്തിന്റെ ഉപസംഘടനയായ കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി മജീദ് കക്കാട് പ്രതികരിച്ചു.

സർക്കാർ നിലപാട് അനീതിയും അന്യായവുമാണെന്ന് എപി വിഭാഗം നേതാവ് റഹ്മത്തുള്ള സഖാഫി എളമരവും പറഞ്ഞു. ‘ഇരു സമസ്തകളും ചേർന്ന് നടത്തുന്നത് ഇരുപതിനായിരത്തിൽ പരം മദ്രസകളും ആയിരത്തോളം ഉന്നത മത വിദ്യാഭ്യാസ സ്ഥാപനങ്ങളും ആയിരക്കണക്കിന് മഹല്ലുകളുമാണ്. കേരളത്തിലെ വഖ്ഫ് സ്വത്തുക്കളുടെ ഭൂരിഭാഗവും നിയന്ത്രിക്കുന്നതും ഇരു സമസ്തകൾ തന്നെ. എന്നിട്ടും പുതുതായി രൂപീകരിച്ച വഖ്ഫ് ബോർഡിൽ ഇരു സമസ്തകൾക്കും പ്രതിനിധികളില്ല. സർക്കാർ നിലപാട് അനീതിയും അന്യായവുമാണ്’ റഹ്മത്തുള്ള സഖാഫി ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം വഖഫ് ബോർഡ് പുനഃസംഘടനയിൽ സമസ്തയിലെ ഒരു വിഭാഗത്തിനും അതൃപ്തിയുണ്ട്. സമസ്ത മുശാവറയിൽനിന്ന് പുറത്താക്കിയ മുസ്തഫുൽ ഫൈസിയെ ഉൾപ്പെടുത്തിയതാണ് അതൃപ്തിക്കു കാരണം. ജിഫ്രി തങ്ങൾക്കെതിരായ പരസ്യ വിമർശനത്തെ തുടർന്നായിരുന്നു മുസ്തഫുൽ ഫൈസിയെ പുറത്താക്കിയത്. കൂടാതെ ജമാഅത്തെ ഇസ്ലാമിക്ക് ചരിത്രത്തിലാദ്യമായി പ്രാതിനിധ്യം നൽകിയതിലും അതൃപ്തി പുകയുന്നുണ്ട്. എന്നാൽ പുതിയ ചെയർമാൻ മായിൻ ഹാജി സമസ്തയുടെകൂടി പ്രതിനിധിയാണെന്നാണ് ലീഗ് നേതൃത്വം പറയുന്നത്. എൽഡിഎഫ് സർക്കാർ നിയമിച്ച കെ.എസ്. ഹംസയുടെ നേതൃത്വത്തിലുള്ള സമിതിയെ പിരിച്ചുവിട്ടുകൊണ്ടാണ് പുതിയ ബോർഡ് രൂപീകരിച്ചത്. കുറുക്കോളി മൊയ്തീൻ, സിറാസ് ഡി കാപ്സി, തൊടിയൂർ മമ്മദ് കുഞ്ഞ് മൗലവി, സജ്ന ഫിറോസ്, ജസീം സബാഹ്, ഡോ. അബ്ദുൾ മജീദ്, സലാഹി മദീന ബീഗം, മുസ്തഫൽ ഫൈസി എന്നിവരാണ് അംഗങ്ങൾ. എംഎൽഎമാരുടെ പ്രതിനിധിയായിട്ടാണ് കുറുക്കോളി മൊയ്തീൻ വഖഫ് ബോർഡിൽ ഇടംപിടിച്ചത്.

BREAKING NEWS
'നിതീഷ്കുമാറിനു വേണ്ടി ഞാൻ ഒൻപതുപേരെ കൊലപ്പെടുത്തി'; എല്ലാം വിളിച്ച് പറഞ്ഞ് ജെ.ഡി.യു എം.എൽ.എ. അനന്ത്കുമാർ സിങ്ങ്; നീരജ്കുമാറിനെ പാർട്ടി സ്ഥാനാർഥിയാക്കിയതിലുള്ള നീരസത്തെ തുടർന്ന് വെളിപ്പെടുത്തൽ; വിവാദമായതോടെ തിരുത്തൽ
17 Oct 2026
BREAKING NEWS
ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ല, താരതമ്യേന ജൂനിയറായവരെ വരെ പരിഗണിച്ചപ്പോൾ മുതിർന്ന നേതാവായ തന്നെ തഴഞ്ഞു!! കോടിയേരിയുടെ അഡീ. സെക്രട്ടറിയായിരുന്ന എം. രാഘവൻ പാർട്ടിയിൽനിന്ന് രാജിവെച്ചു. പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചതായി കാണിച്ച് ജില്ലാ കമ്മിറ്റിക്ക് കത്ത്
17 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, വീണ്ടും അതിക്രമ ശ്രമം; പ്രതിക്ക് 13 വർഷം കഠിനതടവും 50,000 രൂപ പിഴയും; പിഴയൊടുക്കിയില്ലെങ്കിൽ അഞ്ച് മാസം അധിക കഠിനതടവ് അനുഭവിക്കണമെന്ന് കോടതി ഉത്തരവ്
17 Oct 2026
BREAKING NEWS
ദളിത് യുവതി ഏറെ പോരാടിയാണ് ഇവിടെ വരെ എത്തിയത്, രമ്യാ ഹരിദാസിനെ വേട്ടയാടുന്നു- മന്ത്രി ബിന്ദു കൃഷ്ണ
17 Oct 2026