BREAKING NEWS

പിണറായിക്കെതിരെ ഇഡിയുടെ നിർണായക നീക്കം! ചോദ്യംചെയ്യലിന് സ്പെഷ്യൽ ഡയറക്ടർ ഉൾപ്പെടെയുള്ള ഉന്നത സംഘം കൊച്ചിയിലെത്തും; തീർത്തും ഒരുക്കത്തോടെയുള്ള നീക്കങ്ങൾ

· · 1 min read
Share: Copied!

തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യാനുള്ള നീക്കം ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള സമൻസ് പിണറായിയുടെ തിരുവനന്തപുരത്തെ വസതിയിലെത്തി ചുമരിൽ പതിപ്പിച്ചതാണ് പുതിയ വഴിത്തിരിവായത്. സമൻസ് കൈപ്പറ്റിയില്ലെന്നോ ലഭിച്ചില്ലെന്നോ പിന്നീട് പറയാനുള്ള സാഹചര്യം ഒഴിവാക്കാനാണ് നേരിട്ട് നോട്ടീസ് പതിപ്പിച്ചതെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

ഇന്ന് രാവിലെയാണ് തിരുവനന്തപുരം ബേക്കറി ജങ്ഷനിലുള്ള പിണറായി വിജയന്റെ സ്വകാര്യ വസതിയിൽ ഇഡി ഉദ്യോഗസ്ഥരെത്തിയത്. വരുന്ന വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് സമൻസിലെ നിർദേശം. ഉദ്യോഗസ്ഥർ എത്തിയ സമയത്ത് പിണറായി വിജയനും ഭാര്യയും മകളും വീട്ടിലുണ്ടായിരുന്നില്ല. പിണറായി കണ്ണൂരിലാണെന്നാണ് വിവരം.

സമൻസ് ഇമെയിൽ വഴി അയച്ചിരുന്നുവെന്നും എന്നാൽ അത് ലഭിച്ചതായി സ്ഥിരീകരണം ലഭിച്ചില്ലെന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർ നേരിട്ടെത്തി നോട്ടീസ് പതിപ്പിച്ചത്. നിയമപ്രകാരം സമൻസ് സ്വീകരിക്കാൻ വിസമ്മതിക്കുകയോ സ്വീകരിച്ചതായി സ്ഥിരീകരണം ലഭിക്കാതിരിക്കുകയോ ചെയ്താൽ താമസസ്ഥലത്ത് നോട്ടീസ് പതിപ്പിക്കാമെന്നാണ് ഇഡി ഉദ്യോഗസ്ഥരുടെ വിശദീകരണം. നടപടിയിൽ അസ്വാഭാവികതയില്ലെന്നും അവർ വ്യക്തമാക്കി.

മാസപ്പടി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക നീക്കങ്ങൾക്കാണ് ഇഡി ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ചോദ്യം ചെയ്യലിനായി ഡൽഹിയിൽനിന്ന് ഉന്നത ഉദ്യോഗസ്ഥർ കൊച്ചിയിലെത്തിയേക്കുമെന്നും സൂചനയുണ്ട്. ഇഡി സ്പെഷ്യൽ ഡയറക്ടർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടപടികൾ മുന്നോട്ടുകൊണ്ടുപോകാനാണ് നീക്കമെന്നാണ് വിവരം.

സമൻസ് പതിപ്പിച്ച വിവരം പുറത്തുവന്നതോടെ രാഷ്ട്രീയ വൃത്തങ്ങളിലും സംഭവം ചർച്ചയായി. മുതിർന്ന സിപിഎം നേതാക്കളും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. അതേസമയം, വെള്ളിയാഴ്ച പിണറായി വിജയൻ ചോദ്യം ചെയ്യലിന് ഹാജരാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. നിയമസഭാ സമ്മേളനവും സുപ്രീംകോടതിയിലെ കേസും ചൂണ്ടിക്കാട്ടി ഹാജരാകാൻ കഴിയില്ലെന്ന് അറിയിച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.

സുപ്രീംകോടതിയിലെ നടപടികളും കേസുമായി ബന്ധപ്പെട്ട നിയമപരമായ സാഹചര്യങ്ങളും തുടർനീക്കങ്ങളെ സ്വാധീനിച്ചേക്കാം. പിണറായി വിജയനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് നിലവിൽ ഇഡി കൂടുതൽ ശ്രദ്ധ ചെലുത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. കേസിൽ ഇനി എന്ത് സംഭവിക്കുമെന്നതും വെള്ളിയാഴ്ചത്തെ ഹാജരാകൽ സംബന്ധിച്ച തീരുമാനവും രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.

BREAKING NEWS
പ്രതിഭാ​ഗത്തിന്റെ ആരോപണങ്ങളും വാദങ്ങളുമൊന്നും വിലപ്പോയില്ല, നെടുമ്പാശേരി മിനി കൂപ്പർ വാഹനാപകടത്തിൽ സുഹൈലിനും കൂട്ടാളികൾക്കും ജാമ്യമില്ല
17 Oct 2026
BREAKING NEWS
വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന പ്രബല വിഭാഗമായ ഞങ്ങളെ അവഗണിച്ചു, സർക്കാർ നീതി പാലിച്ചില്ല- വിമർശനവുമായി എപി വിഭാ​ഗം!! വഖഫ് ബോർഡ് പുനഃസംഘടനയിൽ സമസ്തയിലെ ഒരു വിഭാഗത്തിനും അതൃപ്തി, ജമാഅത്തെ ഇസ്ലാമിക്ക് ചരിത്രത്തിലാദ്യമായി പ്രാതിനിധ്യം നൽകിയതിലും മുറുമുറുപ്പ്
17 Oct 2026
BREAKING NEWS
‘ഇന്റർനെറ്റ് ലഭ്യത മൗലികാവകാശം; അവർക്കും അവകാശമുണ്ട്‘: കുട്ടികൾക്ക് ഇന്റർനെറ്റ് ലഭ്യമാക്കേണ്ടതുണ്ടോയെന്ന ചോദ്യത്തിന് സുപ്രീം കോടതിയുടെ മറുപടി
17 Oct 2026
BREAKING NEWS
പിണറായിയും മകളും വീട്ടില്‍ ഇല്ലാത്തപ്പോഴാണ്വഇഡി ഇങ്ങനെ ചെയ്തത്, പിടികിട്ടാപ്പുള്ളിയോടെന്ന പോലെയാണ് പെരുമാറുന്നത്, വിമര്‍ശനവുമായി വി ശിവന്‍കുട്ടി
17 Oct 2026