BREAKING NEWS

നൂഡിൽസ് തയാറാക്കി കഴിച്ചു, പിന്നാലെ കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍

· · 1 min read
Share: Copied!

ലക്നൗ: ഗ്രേറ്റർ നോയിഡയിൽ കുടുംബത്തിലെ അ‍ഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. 3 മുതൽ 11 വയസ്സ് വരെ പ്രായമുള്ള മൂന്ന് കുട്ടികളെയും ദമ്പതികളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മഹേഷ് (37), ലളിത (35), ലഡ്ഡു (11), മിഷ്തി (7), സാക്ഷത് (3) എന്നിവരെയാണ് ശനിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കുടുംബത്തെ മരിച്ച നിലയിൽ കണ്ടതായി റബുപുര പൊലീസ് സ്റ്റേഷനിൽ ഇന്ന് രാവിലെ വിവരം ലഭിച്ചു. ഇതേതുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. കഴിഞ്ഞ ദിവസം രാത്രി കുടുംബം നൂഡിൽസ് തയാറാക്കി കഴിച്ചതായി മഹേഷിന്റെ മാതാവ് മൊഴി നൽകിയിട്ടുണ്ട്.

എന്നാൽ ഭക്ഷ്യവിഷബാധയാണോ മരണകാരണം എന്ന് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹങ്ങൾ പൊലീസ് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സ്ഥലത്ത് ഫൊറൻസിക് സംഘമെത്തി ശാസ്ത്രീയ പരിശോധനയും നടത്തി.

BREAKING NEWS
പിണറായിക്കെതിരെ ഇഡിയുടെ നിർണായക നീക്കം! ചോദ്യംചെയ്യലിന് സ്പെഷ്യൽ ഡയറക്ടർ ഉൾപ്പെടെയുള്ള ഉന്നത സംഘം കൊച്ചിയിലെത്തും; തീർത്തും ഒരുക്കത്തോടെയുള്ള നീക്കങ്ങൾ
17 Oct 2026
BREAKING NEWS
'2029ൽ ഭരണമാറ്റം ഉറപ്പ്, ഇന്ത്യ നേപ്പാളോ ബംഗ്ലാദേശോ അല്ല;നമുക്ക് അംബേദ്കറും ഗാന്ധിയും ഭഗത് സിങ്ങുമുണ്ട്; ഭരണഘടനയും വോട്ടവകാശവുമുണ്ട്': പ്രകാശ് രാജ്
17 Oct 2026
BREAKING NEWS
ഫുട്ബോൾ കളിക്കുന്നതിനിടെ പരുക്കുപറ്റിയ സുഹൃത്തുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെ അമിത വേ​ഗത്തിൽ വന്ന ലോറി നിയന്ത്രണം വിട്ട് ബൈക്കുമായി കൂട്ടിയിടിച്ച് 18 കാരന് ദാരുണാന്ത്യം, കൂടെയുണ്ടായിരുന്ന യുവാവിന് ​ഗുരുതര പരുക്ക്
17 Oct 2026
BREAKING NEWS
ഭർത്താവ് പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിൽ, ഭാര്യയ്ക്ക് വൃക്കരോ​ഗം; മകനും മരുമകളും ചോറ്റാനിക്കരയിൽ പോയി വന്നപ്പോൾ ഇരുവരും ജീവനൊടുക്കിയ നിലയിൽ
17 Oct 2026