BREAKING NEWS

പോസ്റ്റ്‌മോർട്ടം മുറിയിൽ മദ്യപാന സൽക്കാരം, കുടിച്ച് ബോധം കെട്ട് ഡോക്ടറും ജീവനക്കാരും, പിന്നാലെ സസ്പെന്‍ഷന്‍

· · 1 min read
Share: Copied!

പുനെ: ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടം മുറിയിൽ മദ്യപാന സൽക്കാരം നടത്തി ഡോക്ടറും കൂട്ടാളികളും. സംഭവത്തിൽ നിരുത്തരവാദപരമായ പെരുമാറ്റത്തിന് ആശുപത്രിയിലെ ഡോക്ടറെ സസ്‌പെന്റ് ചെയ്തു. മഹാരാഷ്ട്രയിലെ പിംപ്രി-ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപറേഷന്റെ കീഴിലുള്ള യശ്വന്ത്റാവു ചവാൻ മെമ്മോറിയൽ ആശുപത്രിയിലാണ് സംഭവം. ഡോ. വൈഭവ് അവിനാഷ് മസ്കെയെയാണ് സസ്പെന്റ് ചെയ്തത്. ബന്ധുവിന്റെ മരണ സർട്ടിഫിക്കറ്റിനും മൃതദേഹം വിട്ടുകിട്ടുന്നതിനുമായി ആശുപത്രിക്ക് പുറത്ത് മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്ന സാധാരണക്കാരനാണ് വ്യാഴാഴ്ച രാത്രിയിൽ പോസ്റ്റ്‌മോർട്ടം മുറിക്കുള്ളിൽ ഇത്തരമൊരു അതിക്രമം കണ്ടത്.

ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറും ജീവനക്കാരും മദ്യലഹരിയിലാണെന്ന് മനസ്സിലാക്കിയ ഇവർ മുറിക്കുള്ളിലെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. ഭക്ഷണ സാധനങ്ങളും മദ്യക്കുപ്പികളും നിരത്തിവെച്ചിരിക്കുന്ന ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചതോടെ അധികാരികൾ കടുത്ത പ്രതിരോധത്തിലായി. സംഭവം വൻ രാഷ്ട്രീയ വിവാദത്തിനും ജനരോഷത്തിനും വഴിവെച്ചതോടെ മുനിസിപ്പൽ കമീഷണർ വിജയ് സൂര്യവംശി കർശന നടപടി സ്വീകരിക്കുകയായിരുന്നു.

രോഗികളുടെ സുരക്ഷയും മെഡിക്കൽ എത്തിക്സും കാറ്റിൽപ്പറത്തിയുള്ള നടപടിയെ ഭരണകൂടം ഗൗരവമായാണ് കാണുന്നത്. മഹാരാഷ്ട്ര സിവുൽ സർവീസ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി. 15 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്നും തുടർന്ന് വേഗത്തിൽ വകുപ്പുതല അന്വേഷണം പൂർത്തിയാക്കുമെന്നും അധികൃതർ അറിയിച്ചു.

BREAKING NEWS
പിണറായിക്കെതിരെ ഇഡിയുടെ നിർണായക നീക്കം! ചോദ്യംചെയ്യലിന് സ്പെഷ്യൽ ഡയറക്ടർ ഉൾപ്പെടെയുള്ള ഉന്നത സംഘം കൊച്ചിയിലെത്തും; തീർത്തും ഒരുക്കത്തോടെയുള്ള നീക്കങ്ങൾ
17 Oct 2026
BREAKING NEWS
'2029ൽ ഭരണമാറ്റം ഉറപ്പ്, ഇന്ത്യ നേപ്പാളോ ബംഗ്ലാദേശോ അല്ല;നമുക്ക് അംബേദ്കറും ഗാന്ധിയും ഭഗത് സിങ്ങുമുണ്ട്; ഭരണഘടനയും വോട്ടവകാശവുമുണ്ട്': പ്രകാശ് രാജ്
17 Oct 2026
BREAKING NEWS
ഫുട്ബോൾ കളിക്കുന്നതിനിടെ പരുക്കുപറ്റിയ സുഹൃത്തുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെ അമിത വേ​ഗത്തിൽ വന്ന ലോറി നിയന്ത്രണം വിട്ട് ബൈക്കുമായി കൂട്ടിയിടിച്ച് 18 കാരന് ദാരുണാന്ത്യം, കൂടെയുണ്ടായിരുന്ന യുവാവിന് ​ഗുരുതര പരുക്ക്
17 Oct 2026
BREAKING NEWS
ഭർത്താവ് പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിൽ, ഭാര്യയ്ക്ക് വൃക്കരോ​ഗം; മകനും മരുമകളും ചോറ്റാനിക്കരയിൽ പോയി വന്നപ്പോൾ ഇരുവരും ജീവനൊടുക്കിയ നിലയിൽ
17 Oct 2026