BREAKING NEWS

’ലഹരിയിൽ വാഹനമോടിച്ച് അപകടമരണം ഉണ്ടാക്കിയാൽ കടുത്ത ശിക്ഷ ഉറപ്പാക്കും; വാഹനം കണ്ടുകെട്ടും; കർശന നിയമം സർക്കാർ പരിഗണനയിൽ’ – ഗതാഗത മന്ത്രി

· · 1 min read
Share: Copied!

തിരുവനന്തപുരം: മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും വാഹനമോടിച്ച് അപകടമരണങ്ങൾ ഉണ്ടാക്കുന്നവർക്കെതിരെ കർശന നടപടി ഉറപ്പാക്കാൻ പ്രത്യേക നിയമം കൊണ്ടുവരുന്ന കാര്യം നിയമവിദഗ്ധരുമായി ആലോചിച്ചുവരികയാണെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. ഇത്തരം സംഭവങ്ങളെ സാധാരണ അശ്രദ്ധ മൂലമുണ്ടാകുന്ന അപകടങ്ങളായി മാത്രം കാണാനാകില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

ലഹരിയിൽ വാഹനമോടിച്ച് ജീവഹാനിയുണ്ടാക്കുന്നവരുടെ വാഹനങ്ങൾ കണ്ടുകെട്ടുന്നതും തടവുശിക്ഷ ഉറപ്പാക്കുന്നതും ഉൾപ്പെടെയുള്ള നടപടികൾ ശക്തമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിയമസഭയിൽ സി.വി. ശാന്തകുമാർ ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ വാഹനാപകടങ്ങൾ ഗണ്യമായി കുറയ്ക്കുന്നതിനായി മുഖ്യമന്ത്രി ചെയർമാനും ഗതാഗത മന്ത്രി കോ-ചെയർമാനുമായി റോഡ് സുരക്ഷാ മിഷൻ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ആഭ്യന്തരം, പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികനീതി, യുവജനക്ഷേമം, തദ്ദേശസ്വയംഭരണം, പൊതുമരാമത്ത്, തൊഴിൽ, റവന്യൂ തുടങ്ങിയ വകുപ്പുകളെ ഉൾപ്പെടുത്തി ഗവേണിങ് കൗൺസിൽ രൂപീകരിക്കും. ഇതിന് കീഴിൽ മിഷൻ ഡയറക്ടറേറ്റ് സ്ഥാപിച്ച് വിവിധ പദ്ധതികൾ നടപ്പാക്കും.

സംസ്ഥാനത്ത് പ്രതിവർഷം ഏകദേശം 4,000 പേർ വാഹനാപകടങ്ങളിൽ മരിക്കുന്നുണ്ടെന്നാണ് കണക്ക്. എല്ലാ അപകടങ്ങളും പൂർണമായി ഇല്ലാതാക്കുമെന്ന് അവകാശപ്പെടുന്നില്ലെങ്കിലും അപകടങ്ങളുടെ എണ്ണം വലിയ തോതിൽ കുറയ്ക്കാൻ റോഡ് സുരക്ഷാ മിഷനിലൂടെ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

ശബരിമല സീസൺ മുന്നിൽക്കണ്ട് വിപുലമായ റോഡ് സുരക്ഷാ യോഗങ്ങൾ നടത്തിവരികയാണ്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ പാലിച്ച് നാറ്റ്പാക് നടത്തിയ പഠനത്തിൽ സംസ്ഥാനത്തെ വിവിധ റോഡുകളിൽ അപകടസാധ്യതയേറിയ ബ്ലാക് സ്പോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്.

അടൂർ എനാത്ത് മുതൽ പന്തളം വരെയുള്ള എം.സി. റോഡിൽ വർധിച്ചുവരുന്ന അപകടങ്ങളും സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. അപകടസാധ്യത വർധിപ്പിക്കുന്ന വളവുകൾ, നടപ്പാതകളുടെ അഭാവം, അമിതവേഗം നിയന്ത്രിക്കുന്നതിനുള്ള ലൈൻ മാർക്കിങ്ങിലെ അപര്യാപ്തത, ജങ്ഷനുകളിലെ സൂചനാ ബോർഡുകളുടെ കുറവ്, വളവുകൾക്ക് സമീപമുള്ള ഭാരവാഹനങ്ങളുടെ പാർക്കിങ് എന്നിവ പരിശോധിച്ചിട്ടുണ്ട്.

അപകടസാധ്യതയും തീവ്രതയും പരിഗണിച്ച് മുൻഗണനാക്രമത്തിൽ റോഡ് സുരക്ഷാ ഫണ്ട് വിനിയോഗിച്ച് എം.സി. റോഡ് ഉൾപ്പെടെയുള്ള പാതകൾ ശാസ്ത്രീയമായി പരിഷ്കരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

BREAKING NEWS
ലിയോ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ; ശ്വാസകോശത്തിലെ താഴത്തെ ലോബ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായി വത്തിക്കാൻ ; ശസ്ത്രക്രിയയ്ക്കിടെ ശേഖരിച്ച ടിഷ്യു പരിശോധിച്ചതിലാണ് കാൻസർ കണ്ടെത്തിയത്
14 Oct 2026
BREAKING NEWS
15 വർഷം കൊണ്ട് തീർത്തത് കൂടത്തിൽ കുടുംബത്തിലെ ഏഴുപേരെ, പിടിവീണത് 100 കോടിയ്ക്കടുത്ത് വിലവരുന്ന സ്വത്തുക്കൾ ഇഷ്ടദാനമെന്ന പേരിൽ കാര്യസ്ഥനും ബന്ധുക്കളും തട്ടിയെടുത്തതോടെ... ഏറ്റവും അവസാനമായി ജയമാധവൻ നായരെ കൊലപ്പെടുത്തിയത് വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ... ഓരോ മരണവും പോസ്റ്റ്മോർട്ടം ചെയ്യാതിരിക്കാൻ ...
14 Oct 2026
BREAKING NEWS
ദുർഗാപൂജ പന്തൽ ഉദ്ഘാടനം ഉദ്ഘാടനം ചെയ്യാനെത്തിയ മമത ബാനർജിക്കു മുന്നിലേക്കു അമ്മായി, എന്ന് വിളിച്ചുകൊണ്ട് യുവതി ഓടിയെത്തി, മമതയുടെ അടുത്തേക്ക് ചാടിവീഴാൻ ശ്രമിച്ച യുവതിയെ പ്രവർത്തകർ തടഞ്ഞതോടെ റോഡിൽ കിടന്ന് അസഭ്യ വർഷം, കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപണം, യുവതി പിടിയിൽ
14 Oct 2026
BREAKING NEWS
സിന​ഗോ​ഗിനു നേരെയുണ്ടായ തീവെപ്പിനു പിന്നിൽ അജ്‍ഞാത ടെലഗ്രാം സന്ദേശമോ, അതോ ലഹരി തലയ്ക്കു പിടിച്ച് കിറുങ്ങിയതോ? പള്ളിക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശേഷം ദൃശ്യങ്ങൾ സ്വന്തം മൊബൈൽ ഫോണിൽ പകർത്തി...പുത്തൻകുരിശ് സ്വദേശി പിടിയിൽ, വീട്ടിൽ നട‌ത്തിയ പരിശോധനയിൽ വൻതോതിൽ രാസല​ഹരി ശേഖരവും പിടിച്ചെടുത്തു, തീവ്ര...
14 Oct 2026