BREAKING NEWS

15 വർഷം കൊണ്ട് തീർത്തത് കൂടത്തിൽ കുടുംബത്തിലെ ഏഴുപേരെ, പിടിവീണത് 100 കോടിയ്ക്കടുത്ത് വിലവരുന്ന സ്വത്തുക്കൾ ഇഷ്ടദാനമെന്ന പേരിൽ കാര്യസ്ഥനും ബന്ധുക്കളും തട്ടിയെടുത്തതോടെ… ഏറ്റവും അവസാനമായി ജയമാധവൻ നായരെ കൊലപ്പെടുത്തിയത് വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ… ഓരോ മരണവും പോസ്റ്റ്മോർട്ടം ചെയ്യാതിരിക്കാൻ മുൻകരുതൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: കരമന കൂടത്തിൽ കുടുംബത്തിലെ ഏഴു പേരു‌ടെ അസ്വാഭാവിക മരണങ്ങളുമായി ബന്ധപ്പെട്ട കേസിൽ ഒമ്പതു വർഷങ്ങൾക്കുശേഷം ആദ്യ അറസ്റ്റ്. കൂടത്തിൽ കുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന 100 കോടിയിലധികം വരുന്ന സ്വത്ത് തട്ടിയെടുക്കാൻ കാര്യസ്ഥൻ രവീന്ദ്രൻ നായർ നടത്തിയ ശ്രമങ്ങളാണ് കൊലപാതകങ്ങളിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. മറ്റ് തെളിവുകളുടെ അഭാവം മൂലം പ്രതിസന്ധിയിലായിരുന്ന ക്രൈംബ്രാഞ്ച്, ബ്രെയിൻ മാപ്പിങ്ങിലൂടെ കുറ്റകൃത്യത്തിൽ പ്രതിക്കുള്ള പങ്ക് സ്ഥിരീകരിച്ചാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

കൂടത്തിൽ തറവാട്ടിൽ കോടികളുടെ സ്വത്തിന് അനന്തരവകാശികളാകേണ്ട ഏഴുപേരാണ് പതിനഞ്ചു വർഷത്തിനിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ഫോറൻസിക് റിപ്പോർട്ടായിരുന്നു കേസിൽ നിർണായ വഴിത്തിരിവായത്. ഇതോടെ വർഷങ്ങളായി ഈ കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയായിരുന്നു. ജയമാധവൻനായരുടെ മരണം കൊലപാതകമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നുവെങ്കിലും അറസ്റ്റ് നടന്നിരുന്നില്ല. എന്നാൽ മരണപ്പെട്ടവർക്ക് അവകാശം ഉണ്ടായിരുന്ന സ്വത്തുക്കൾ ഇഷ്ടദാനമെന്ന പേരിൽ കാര്യസ്ഥനായ രവീന്ദ്രൻ നായരുടെയും ചില ബന്ധുക്കളുടെയും കൈവശമെത്തിയതോടെയാണ് കൂട്ടമരണങ്ങൾക്ക് ആദ്യ തുമ്പുകിട്ടിയത്.

ഇതോടെ ഇന്നലെ ചോദ്യംചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം രവീന്ദ്രൻ നായരെ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ജയമാധവൻ നായരുടെ കൊലപാതകത്തിലൂടെ ഭൂമി തട്ടിയെടുക്കുകയായിരുന്നു രവീന്ദ്രന്റെ ലക്ഷ്യമെന്നാണ് കണ്ടെത്തൽ. അതേസമയം 2017 ഏപ്രിൽ രണ്ടിന് ജയമാധവൻ നായർ മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിനാണ് കരമന പോലീസ് കേസ് എടുത്തതെങ്കിലും കേസ് എഴുതിത്തള്ളുകയായിരുന്നു. ഈ കുടുംബത്തിലെ ഏഴാമത്തെ ദുരൂഹമരണമായിരുന്നു ഇത്.

ഇതിനിടെ നാട്ടുകാരനായ പൊതുപ്രവർത്തകൻ അനിലും കുടുംബാംഗമായ ഉണ്ണികൃഷ്ണൻ നായരുടെ ഭാര്യ പ്രസന്നകുമാരിയും നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷണം ആരംഭിച്ചത്. പക്ഷെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം തന്നെ അന്വേഷണം അട്ടിമറിച്ചെന്ന പരാതി അന്ന് ഉയർന്നിരുന്നു. തുടർന്ന് കൂടത്തായിക്കു സമാനമായി കൊലപാതക പരമ്പര എന്ന രീതിയിൽ സംഭവം വിവാദമാവുകയും ജില്ലാ ക്രൈംബ്രാഞ്ച് 2019 ഒക്ടോബറിൽ അന്വേഷണം ഏറ്റെടുക്കുകയുമായിരുന്നു.

തുടർന്ന് സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ കുടുംബത്തിന്റെ കാര്യസ്ഥനായിരുന്ന കോടതി ഉദ്യോഗസ്ഥൻ രവീന്ദ്രൻ നായരെയും അകന്ന ബന്ധുക്കളെയും അടക്കം പത്തുപേർക്കെതിരെ പോലീസ് അന്ന് കേസ്സെടുത്തു. പിന്നീട് തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നു മാത്രമല്ല, ഏറ്റവും ഒടുവിൽ മരിച്ച ജയമാധവൻ നായരുടേത് കൊലപാതകമാണെന്ന് കണ്ടെത്താനും സാധിച്ചിരുന്നില്ല. വീണ്ടും ആ അന്വേഷണം നിലച്ചു.

ശക്തമായ തെളിവുകളുണ്ടായിട്ടും പ്രതികളുടെ അറസ്റ്റിലേക്ക് എത്തിയില്ലെന്ന ആരോപണങ്ങളും ഉയർന്നിരുന്നു. 2022-ൽ പരാതിക്കാരായ പ്രസന്നകുമാരിയും അനിലും സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചു. ഇതോടെ ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം വീണ്ടും വേഗത്തിലാവുകയായിരുന്നു. ഒടുവിൽ ജയമാധവൻ നായരുടെ മരണം കൊലപാതകമാണെന്നും അതിനുപിന്നിൽ രവീന്ദ്രൻ നായരാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തുകയായിരുന്നു.

കൂടത്തിൽ തറവാട്ടിലെ അം​ഗങ്ങൾ ഒന്നൊന്നായി ഇല്ലാതായി. ഗോപിനാഥൻ നായരുടെയും ഭാര്യയുടെയും മരണശേഷം സുഹൃത്തായ രവീന്ദ്രൻ നായരാണ് വീട്ടിലെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. കുടുംബത്തിലെ അവസാനത്തെ അവകാശിയായ ജയമാധവൻ നായരെ മരിച്ച നിലയിലാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. അബോധാവസ്ഥയിലായ വിവരം അയൽവാസികളെ അറിയിച്ചിരുന്നില്ലെന്ന് പരാതിക്കാരിയായ പ്രസന്നകുമാരി അന്ന് പറഞ്ഞിരുന്നു. തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ ദൂരെയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയതിലും അന്ന് പരാതിക്കാർ സംശയമുന്നയിച്ചിരുന്നു.

മാത്രമല്ല ദുരൂഹസാഹചര്യത്തിൽ മരിച്ച ജയമാധവൻ നായർക്കൊപ്പം തലേദിവസം രാത്രിയിലും രവീന്ദ്രൻ നായർ ഉണ്ടായിരുന്നുവെന്നാണ് എഫ്ഐആറിലുണ്ടായിരുന്നത്. 2017 ഏപ്രിൽ രണ്ടിനാണ് ജയമാധവൻ നായർ മരിക്കുന്നത്. തലേന്നു രാത്രി പത്തുവരെ അദ്ദേഹം തന്നോട് സംസാരിച്ചിരുന്നുവെന്നാണ് രവീന്ദ്രൻ നായർ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. രാത്രിയോടെ സ്വന്തം വീട്ടിലേക്കു മടങ്ങിയെന്നും അടുത്ത ദിവസം രാവിലെ ഏഴിന് ചെന്നപ്പോൾ ജയമാധവൻ നായർ ടി.വി. വെച്ചിരുന്ന ഹാളിൽ കുഴഞ്ഞുവീണുകിടക്കുന്നതാണ് കണ്ടതെന്നുമാണ് ഇയാൾ പറഞ്ഞത്.

തുടർന്ന് അയൽവാസിയെ കൂട്ടിയാണ് ആശുപത്രിയിൽ എത്തിച്ചതെന്നും കരമന പോലീസ് സ്റ്റേഷനിൽ അന്ന് രവീന്ദ്രൻ നായർ മൊഴി നൽകിയിരുന്നു. എന്നാൽ, വീടിന് അകലെയായി താമസിക്കുന്ന വീട്ടുജോലിക്കാരി ലീലയെ കൂട്ടിയാണ് ജയമാധവൻ നായരെ ആശുപത്രിയിൽ എത്തിച്ചതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി.

100 കോടിയോളം രൂപയുടെ സ്വത്തുക്കളാണ് കൂടത്തിൽ കുടുംബത്തിനുണ്ടായിരുന്നതെന്നാണ് കണക്ക്. അവസാന അവകാശിയായിരുന്ന ജയമാധവൻ നായർ കൊല്ലപ്പെടുന്നതിനു മുമ്പുതന്നെ ഈ സ്വത്തുക്കൾ വ്യാജരേഖ ചമച്ച് തട്ടിയെടുക്കാൻ വിൽപത്രം തയ്യാറാക്കാൻ അകന്ന ബന്ധുക്കളും തുടങ്ങിയിരുന്നു. കൂട്ടുകുടുംബമായിരുന്ന ഇവരുടെ പേരിൽ നഗരത്തിലുള്ള 30 കോടിയിലധികം വിലമതിക്കുന്ന സ്വത്തുക്കളും ബംഗ്ലാവുമുണ്ട്. കാലടിയിലെ 65 സെന്റ് സ്ഥലവും വീടും കുടുംബസുഹൃത്ത് രവീന്ദ്രൻ നായരുടെ പേരിൽ വിൽപത്രം എഴുതി നൽകിയതിന്റെ രേഖകളും ഉണ്ടായിരുന്നു. എന്നാൽ, വിൽപത്രം തയ്യാറാക്കിയതിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. നടത്തിയ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ജയമാധവൻ നായർ വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. തമ്പാനൂർ, കരമന, കാലടി, കഴക്കൂട്ടം തുടങ്ങി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി കോടികൾ വിലമതിക്കുന്ന വസ്തുക്കളാണ് ഈ കുടുംബത്തിനുള്ളത്. മാനസികാസ്വാസ്ഥ്യമുള്ള ജയമാധവൻ നായരെ ചതിച്ച് കോടതിയിൽ കേസ് ഫയൽ ചെയ്യിച്ച് ഈ പാരമ്പര്യസ്വത്തുക്കൾ വിൽക്കുകയായിരുന്നു.

അതേസമയം കൂടത്തിൽ കുടുംബത്തിന്റെ സുഹൃത്തായിരുന്ന രവീന്ദ്രൻ നായരാണ് ജയമാധവൻ നായരുടെ മാനസികാവസ്ഥ മുതലെടുത്തത്. രവീന്ദ്രൻ നായർ കേസുമായി ബന്ധപ്പെട്ട് നൽകിയ മൊഴികൾ കള്ളമാണെന്നും ഇയാളുടെ മൊഴികൾ സാധൂകരിക്കുന്ന വ്യാജരേഖകൾ മറ്റുള്ളവരെക്കൊണ്ടു പറയിച്ചുവെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കുടുംബവീടും സ്ഥലവും രവീന്ദ്രൻ നായർക്ക് നൽകിക്കൊണ്ടുള്ള വിൽപത്രവും വ്യാജമാണെന്നു കണ്ടെത്തി.

ജയമാധവൻ നായരെ ആശുപത്രിയിലെത്തിച്ചെന്നു പറഞ്ഞ് രംഗത്തെത്തിയ ഓട്ടോ ഡ്രൈവറുടെ മൊഴി വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇയാൾക്ക് അഞ്ചു ലക്ഷം രൂപ രവീന്ദ്രൻ നായർ നൽകിയതായും പിന്നീട് കണ്ടെത്തി. മെഡിക്കൽ കോളേജിൽ വെച്ച് ജയമാധവൻ നായരുടെ പോസ്റ്റ്‌മോർട്ടം ഒഴിവാക്കാനുള്ള ശ്രമവും നടന്നിരുന്നു.

ജയമാധവൻ നായരുടെ മരണം സംബന്ധിച്ച് ജോലിക്കാരിയുടെയും ഒപ്പമുണ്ടായിരുന്ന മുൻ കാര്യസ്ഥൻ സഹദേവന്റെയും രവീന്ദ്രൻ നായരുടെയും മൊഴികളിൽ വൈരുധ്യവും കണ്ടെത്തിയിരുന്നു. ആദ്യം വാതിൽപ്പടിയിൽ തട്ടി വീണെന്നാണ് പറഞ്ഞതെങ്കിൽ പിന്നീട് വീഴ്ചയ്ക്കിടയിൽ തല കട്ടിലിൽ തട്ടിയെന്നാക്കി. തലയ്ക്കടിയേറ്റാണ് ജയമാധവൻ നായർ മരിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തുകയും ചെയ്തു.

15 കൊണ്ട് മരണപ്പെട്ടത് ഒരു കുടുംബത്തിലെ ഏഴുപേർ

കാലടി കൂടത്തിൽ കുടുംബത്തിൽ ഏഴു പേരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ഗോപിനാഥൻ നായർ, വേലുപ്പിള്ള, നാരായണൻനായർ എന്നീ മൂന്ന് സഹോദരങ്ങളായിരുന്നു ഏറ്റവും ഒടുവിൽ സ്വത്തിന്റെ ഉടമസ്ഥർ. ഗോപിനാഥൻ നായർ-സുമതിയമ്മ ദമ്പതികൾക്ക് മൂന്നു മക്കൾ; ജയബാലകൃഷ്ണൻ നായർ, ജയപ്രകാശ്, ജയശ്രീ. ഇതിൽ ജയപ്രകാശും ജയശ്രീയും ചെറുപ്പത്തിൽ മരിച്ചു. മൂന്നുപേരും വിവാഹം കഴിച്ചിട്ടില്ല. ഗോപിനാഥൻ നായർ, ഭാര്യ സുമതി അമ്മ, മക്കളായ ജയബാലകൃഷ്ണൻനായർ, ജയപ്രകാശ്, ജയശ്രീ, വേലുപ്പിള്ളയുടെ മകൻ ഉണ്ണികൃഷ്ണൻ നായർ, നാരായണൻ നായരുടെ മകൻ ജയമാധവൻ നായർ എന്നിവരുടെ മരണമാണ് സംശയത്തിന്റെ നിഴലിലുണ്ടായിരുന്നത്. ജയമാധവൻ നായരുടെ മരണത്തിൽ മാത്രമാണ് പോസ്റ്റ്‌മോർട്ടം നടന്നത്. 1995-നുശേഷമാണ് കുടുംബത്തിൽ മരണങ്ങൾ തുടർച്ചയായി സംഭവിച്ചത്.

BREAKING NEWS
ദുർഗാപൂജ പന്തൽ ഉദ്ഘാടനം ഉദ്ഘാടനം ചെയ്യാനെത്തിയ മമത ബാനർജിക്കു മുന്നിലേക്കു അമ്മായി, എന്ന് വിളിച്ചുകൊണ്ട് യുവതി ഓടിയെത്തി, മമതയുടെ അടുത്തേക്ക് ചാടിവീഴാൻ ശ്രമിച്ച യുവതിയെ പ്രവർത്തകർ തടഞ്ഞതോടെ റോഡിൽ കിടന്ന് അസഭ്യ വർഷം, കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപണം, യുവതി പിടിയിൽ
14 Oct 2026
BREAKING NEWS
സിന​ഗോ​ഗിനു നേരെയുണ്ടായ തീവെപ്പിനു പിന്നിൽ അജ്‍ഞാത ടെലഗ്രാം സന്ദേശമോ, അതോ ലഹരി തലയ്ക്കു പിടിച്ച് കിറുങ്ങിയതോ? പള്ളിക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശേഷം ദൃശ്യങ്ങൾ സ്വന്തം മൊബൈൽ ഫോണിൽ പകർത്തി...പുത്തൻകുരിശ് സ്വദേശി പിടിയിൽ, വീട്ടിൽ നട‌ത്തിയ പരിശോധനയിൽ വൻതോതിൽ രാസല​ഹരി ശേഖരവും പിടിച്ചെടുത്തു, തീവ്ര...
14 Oct 2026
BREAKING NEWS
’സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുക’; സൗദിയിലെ എണ്ണക്കമ്പനി ജീവനക്കാർക്ക് ഹൂതികളുടെ മുന്നറിയിപ്പ്, യെമനിൽ സൗദിയുടെ വ്യോമാക്രമണം; തിരിച്ചടിക്കുമെന്ന് ഭീഷണി
14 Oct 2026
BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026