BREAKING NEWS

‘ജനം പുറംകാലുകണ്ട് ചവിട്ടി പുറത്താക്കിയ പിണറായിയെ രക്ഷിക്കാനുള്ള ദൗത്യമാണ് സതീശൻ ഏറ്റെടുത്തിരിക്കുന്നത്’; മാസപ്പടി കേസ് ഹർജിക്കാരൻ കെ.എം. ഷാജഹാൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഹർജിക്കാരൻ കെ.എം. ഷാജഹാൻ. ജനങ്ങൾ അധികാരത്തിൽനിന്ന് പുറത്താക്കിയ പിണറായി വിജയനെ രക്ഷിക്കാനുള്ള ദൗത്യമാണ് മുഖ്യമന്ത്രി ഏറ്റെടുത്തിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ പത്ത് വർഷം യുഡിഎഫ് നടത്തിയ സമരങ്ങളുടെ നിലപാടുകൾ അധികാരത്തിലെത്തിയശേഷം സതീശൻ സർക്കാർ തിരുത്തുകയാണെന്നും ഷാജഹാൻ കുറ്റപ്പെടുത്തി.

മാസപ്പടി കേസിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത് തെളിവുകൾ പരിഗണിച്ചാണെന്നാണ് ഷാജഹാന്റെ വാദം. കേസിൽ പ്രധാനപ്പെട്ട വകുപ്പുകൾ ഉൾപ്പെടുത്തി സർക്കാർ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടും പഴയ നിലപാടിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ അത് പിണറായി വിജയന് അനുകൂലമായ നിലപാടാണെന്ന് അദ്ദേഹം ആരോപിച്ചു.

ഹൈക്കോടതി വിധി വന്നിട്ടും സംസ്ഥാന അഡ്വക്കേറ്റ് ജനറൽ പിണറായി വിജയനുവേണ്ടി വാദിക്കുന്നത് ആശ്ചര്യകരമാണെന്നും ഷാജഹാൻ പറഞ്ഞു. സർക്കാരിന്റെ നിലപാട് വിചിത്രമെന്നതിലുപരി ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം വിമർശിച്ചു. നിയമനടപടികളിൽ സർക്കാർ സ്വീകരിക്കുന്ന സമീപനം കേസിന്റെ തുടർനടപടികളിൽ നിർണായകമാണെന്നും ഷാജഹാൻ ചൂണ്ടിക്കാട്ടി.

BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026
BREAKING NEWS
പ്രതിയെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി ലോക്കപ്പിലടയ്ക്കുന്നതിനു പകരം പാലൂട്ടാൻ ജുവനൈൽ ഹോമിലേക്ക് വിടാനാണ് ഭാവമെങ്കിൽ ഈ നാട്ടിലെ നീതിന്യായ വ്യവസ്ഥയെപ്പറ്റി സംശയമുണ്ടാകും...നീതിക്ക് നിങ്ങൾ വല്ല വിലയും കൽപിക്കുന്നുണ്ടെങ്കിൽ മറുപടി തരണം... എന്തിനാണ് ഒരു പബ്ലിക് പ്രോസിക്യൂട്ടറെ സർക്കാർ ശമ്പളം കൊടുത്തു...
13 Oct 2026
BREAKING NEWS
’പ്രായമായവരെ വീട്ടിൽനിന്ന് ഇറക്കിവിട്ടാൽ 3 വർഷം തടവ്; സ്വത്ത് തട്ടിയെടുത്താലും ശിക്ഷ, ആരും ഒറ്റയ്ക്കാകരുത്’: വയോജന സംരക്ഷണ ബിൽ നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി
13 Oct 2026