BREAKING NEWS

ചിക്കൻപോക്സ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് പൊലീസ് തന്നെ വലിച്ചിഴച്ചത്, ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിച്ചത്, കാപ്പ കേസിന് പിന്നിൽ വി കെ പ്രശാന്തിന്റെ മുൻവൈരാഗ്യം, ജയിലിൽ താൻ കൊടിയ പീഡനം നേരിട്ടു- ആര്‍ സുഗതന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: തനിക്കെതിരെ കാപ്പ നിയമപ്രകാരം കേസെടുത്തതിന് പിന്നിൽ വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തിന്റെ മുൻവൈരാഗ്യമാണെന്ന് വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതൻ. വീട്ടിൽ ചിക്കൻപോക്സ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് പൊലീസ് വീട്ടിലേക്ക് കയറി വന്നതെന്നും തന്നെ വലിച്ചിഴച്ചെന്നും സുഗതൻ പറഞ്ഞു. ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിക്കേണ്ടിവന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മേയർക്കും, ആർ സുഗതനുമെതിരെ കള്ളക്കേസുകൾ ചുമത്തിയതിനെതിരെയും, കാപ്പ നിയമം ഉപയോഗിച്ച് നഗരസഭാ ഭരണം അട്ടിമറിക്കാനുള്ള എൽഡിഎഫ്-യുഡിഎഫ് നീക്കങ്ങൾക്കെതിരെയും നടത്തിയ നിയമസഭാ ധർണ്ണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുഗതന്റെ കുടുംബത്തിനൊപ്പം ബിജെപി സംസ്ഥാന- ജില്ലാ നേതാക്കളും ധർണ്ണയിൽ പങ്കെടുത്തു. വട്ടിയൂർക്കാവിന്റെ വികസനത്തിനായി ജനകീയ സമിതി രൂപീകരിച്ച് പ്രവർത്തിച്ചിരുന്നതായി സുഗതൻ പറഞ്ഞു. കെ. മുരളീധരൻ എംഎൽഎയായിരുന്ന കാലത്താണ് സമിതിയുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്. ഉപതിരഞ്ഞെടുപ്പിൽ വി.കെ. പ്രശാന്ത് വിജയിച്ചെത്തിയശേഷം സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു.

എന്നാൽ ആവശ്യം അംഗീകരിച്ചില്ല. നിരാഹാര സമരം താൻ ഉദ്ഘാടനം ചെയ്യണമെന്ന ആവശ്യവും അംഗീകരിക്കാതിരുന്നതോടെയാണ് വൈരാഗ്യം ഉണ്ടായത്. ജയിലിൽ താൻ കൊടിയ പീഡനം നേരിട്ടതായും കണ്ടംനേഷൻ സെല്ലിൽ പാർപ്പിച്ചതായും സുഗതൻ പറഞ്ഞു.

BREAKING NEWS
കാണാതായ 24 കാരിയുടെ മൃതദേഹം പെരുമ്പ പുഴയിൽ; പയ്യന്നൂർ ടൗണിലെ മാളിൽ ജീവനക്കാരിയായിരുന്നു
13 Oct 2026
BREAKING NEWS
ലാത്തിയും ലഹരിയും നല്‍കി ക്രിമിനലുകളെ ഉപയോഗിച്ച് പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്, മദ്യപിച്ച് ഡ്യൂട്ടിക്കെത്തി വിദ്യാര്‍ത്ഥികളെ തല്ലിച്ചതയ്ക്കാന്‍ ഒരു പൊലീസുകാരന് എങ്ങനെയാണ് ധൈര്യം ലഭിക്കുന്നത്?? ക്രിമിനല്‍ പൊലീസുകാരെ കയറൂരി വിടുന്ന സമീപനം അംഗീകരിക്കാനാകില്...
13 Oct 2026
BREAKING NEWS
‘എന്നെ കൊല്ലാനാണോ തോക്ക് കൈവശം വെച്ചിരിക്കുന്നത്, എങ്കിൽ കൊന്നോളൂ’; ലഹരിവിൽപ്പന ചോദ്യം ചെയ്ത് ഫേസ്ബുക്ക് ലൈവ്, തൽക്ഷണം ലഹരി വിരുദ്ധ പ്രവർത്തകനെ വെടിവെച്ചുകൊന്ന് മെഡിക്കൽ സ്റ്റോർ ഉടമ,വീഡിയോ
13 Oct 2026
BREAKING NEWS
ഓരോ തവണ വാഹനം മുന്നോട്ട് കുതിക്കുമ്പോളും വാഹനം വേ​ഗത്തിൽ പോകാൻ സുഹൈലിനെ പ്രോത്സാഹിപ്പിച്ചു, രണ്ടാം പ്രതി നിനവും മൂന്നാം പ്രതി ജോയലും സുഹൈലിനൊപ്പം നെടുമ്പാശേരിയിലെ ഹോട്ടലിൽവച്ച് മദ്യപിച്ചു, യുവാവ് വാഹനം വേ​ഗത്തിലോടിച്ചത് മനുഷ്യജീവന് അപകടമുണ്ടാകുമെന്ന് അറിഞ്ഞുകൊണ്ട്- റിമാൻഡ് റിപ്പോർട്ട്
13 Oct 2026