BREAKING NEWS

“ആദ്യം അദ്ദേഹം രാജിവെച്ച് മാതൃക കാണിക്കട്ടെ, എന്നിട്ട് ആലോചിക്കാം, കേരളത്തില്‍ ഇനി തെരഞ്ഞെടുപ്പ് നടത്തിയാല്‍ ബിജെപിക്ക് ഉള്ള മൂന്നു സീറ്റ് കൂടി നഷ്ടപ്പെടും”, പേപ്പര്‍ ബാലറ്റ് ആണ് ആവശ്യമെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടല്ലോ, അത് നരേന്ദ്രമോദിയോട് ഒന്നു പറഞ്ഞാല്‍ മതി, ഹിമന്ത ബിശ്വ ശര്‍മ്മയുടെ വെല്ലുവിളിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

· · 1 min read
Share: Copied!

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ രാജിവെക്കുകയാണെങ്കില്‍ ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ താന്‍ തയ്യാറാണെന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ വെല്ലുവിളിയോട് പ്രതികരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആദ്യം അദ്ദേഹം ഉടന്‍ തന്നെ രാജിവെച്ച് മാതൃക കാണിക്കട്ടെ. ഏതായാലും കേരളത്തില്‍ ഇനി തെരഞ്ഞെടുപ്പ് നടത്തിയാല്‍ ബിജെപിക്ക് ഉള്ള മൂന്നു സീറ്റ് കൂടി നഷ്ടപ്പെടുമെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അസം മുഖ്യമന്ത്രി ഒന്നു രാജിവെച്ച് മാതൃക കാണിക്കട്ടെ. എന്നിട്ട് നമുക്ക് ആലോചിക്കാം. പേപ്പര്‍ ബാലറ്റ് ആണ് ആവശ്യമെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടല്ലോ. അത് നരേന്ദ്രമോദിയോട് ഒന്നു പറഞ്ഞാല്‍ മതി.

പേപ്പര്‍ ബാലറ്റിലൂടെ വോട്ടെടുപ്പ് വേണമെന്നതാണ് നമ്മുടെയൊക്കെ ആവശ്യം. ലോകത്ത് ഏഴു രാജ്യങ്ങളില്‍ മാത്രമാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലൂടെ വോട്ടെടുപ്പ് ഉള്ളതെന്നും’ രമേശ് ചെന്നിത്തല പറഞ്ഞു. വലിയ ജനാധിപത്യങ്ങളില്‍ പോലും പേപ്പര്‍ ബാലറ്റിലൂടെയാണ് ജനങ്ങള്‍ വോട്ടു ചെയ്യുന്നത്. എസ്‌ഐആറിനെ താന്‍ പൂര്‍ണമായി പിന്തുണച്ചെന്ന വാദം തെറ്റാണ്. എസ്‌ഐആറിലൂടെ ഇരട്ട വോട്ട്, കള്ളവോട്ട് തടയല്‍ തുടങ്ങിയവ തടയാനായി. യുഡിഎഫിന്റെ ശ്രമഫലമായാണ് വ്യാജവോട്ടര്‍മാരെ മാറ്റാന്‍ സാധിച്ചത്. അത് പറഞ്ഞുവെന്നത് ശരിയാണ്. അതല്ലാതെ എസ്‌ഐആറിനെ ന്യായീകരിച്ചിട്ടില്ല.

കോടിക്കണക്കിന് വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്നും മാറ്റി, ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതൊരു ബനാന റിപ്പബ്ലിക്ക് അല്ല. ഇന്ത്യയിലെ ജനങ്ങള്‍ പോരാടി നേടിയ സ്വാതന്ത്ര്യമാണ്. അവരുടെ അവകാശമാണ് വോട്ടര്‍പട്ടികയില്‍ പേരുണ്ടാകുകയെന്നത്. അതു നിഷേധിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ല. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്നത് ഐതിഹാസികമായ പോരാട്ടമാണ്. ഇതിൽ ഞങ്ങളെല്ലാം ഒറ്റക്കെട്ടായി പങ്കെടുക്കുകയാണ്. രമേശ് ചെന്നിത്തല പറഞ്ഞു.

BREAKING NEWS
പുലർച്ചെ പെട്രോൾ പമ്പിന്റെ ​ഗ്ലാസ് തകർത്ത് മോഷണം, ബാറിൽ കയറി വിലകൂടിയ മദ്യം വാങ്ങി; സി.സി.ടി.വി ദൃശ്യങ്ങൾ നിർണ്ണായകമായി; 150 ലേറെ കേസുകളിലെ പ്രതി പിടിയിൽ
13 Oct 2026
BREAKING NEWS
പാർട്ടിയുടെ കാര്യം നോക്കാൻ പാർട്ടിയുണ്ട്, തൽക്കാലം അടൂരിലെ പാർട്ടിക്ക് രാഹുൽ മാങ്കൂട്ടത്തിലിന്റെ സംരക്ഷണം ആവശ്യമില്ല... രാഹുലിനെ കെപിസിസി പ്രസിഡന്റ് പുറത്താക്കിയത്... പത്തനംതിട്ട കോൺഗ്രസിൽ രാഹുലിനെച്ചൊല്ലി തർക്കം
13 Oct 2026
BREAKING NEWS
തലയില്ലാത്ത മൃതദേഹം സഹോദരന്റെയാണെന്ന് എന്താണ് ഉറപ്പ്? തല കൂടി കണ്ടെത്തി തന്നാൽ മൃതദേഹം സ്വീകരിക്കാം.... ഞങ്ങളുടെ പാരമ്പര്യവും ആചാരങ്ങളും അനുസരിച്ച് മൃതദേഹം സ്വീകരിക്കാൻ കഴിയില്ല!! മണിപ്പൂരിൽ ശിരഛേദം ചെയ്ത് കൊലപ്പെടുത്തിയ നാ​ഗാ യുവാവിന്റെ മൃതദേഹം സ്വീകരിക്കാതെ കുടുംബം
13 Oct 2026
BREAKING NEWS
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടു; പ്രണയം നടിച്ച് 15കാരിയുടെ വീട്ടിലെത്തി പീഡിപ്പിച്ചു; കട്ടിലിനടിയിൽ ഒളിച്ചിരുന്നു; വീട്ടുകാർ കണ്ടതോടെ അടുക്കളയിൽനിന്ന് കത്തിയെടുത്ത് ഭീഷണി; യുവാവിന് 55 വർഷം കഠിനതടവ്, 3.2 ലക്ഷം രൂപ പിഴ
13 Oct 2026