BREAKING NEWS

“മാംസവും ബിരിയാണിയും ഹിന്ദു കടയിൽ നിന്ന് വാങ്ങൂ…..” എല്ലാ ജാതിയിലുമുള്ള ഹിന്ദുക്കളും ഒന്നിക്കൂ, പണം നൽകുന്നതിന് മുമ്പ് വിൽപ്പനക്കാരന്റെ പേര് ചോദിക്കൂ, ബംഗാളിലെ കടകളില്‍ മുസ്ലിം വിരുദ്ധ പോസ്റ്ററുകള്‍

· · 1 min read
Share: Copied!

സിലിഗുരി: ദുർഗാ പൂജക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ പ്രത്യക്ഷപ്പെട്ട നൂറുകണക്കിന് പോസ്റ്ററുകൾ വലിയ വിവാദത്തിന് തിരികൊളുത്തി. പൂജാ സാധനങ്ങളും ബിരിയാണിയും മാംസവും ഉൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങളും ഹിന്ദു വ്യാപാരികളിൽ നിന്ന് മാത്രം വാങ്ങണമെന്ന് ആഹ്വാനം ചെയ്യുന്നതാണ് പോസ്റ്ററുകൾ. വടക്കൻ ബംഗാളിലെ സിലിഗുരി നഗരത്തിലെ പ്രധാന തെരുവുകളിലും ചുമരുകളിലും കടകളുടെ മുന്നിലുമായാണ് ഇത്തരം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ‘ബിരിയാണി കഴിക്കുന്നതിൽ നിന്ന് ആരും നിങ്ങളെ തടയുന്നില്ല, പക്ഷെ അത് ഒരു ഹിന്ദു കടയിൽ നിന്ന് കഴിക്കൂ’, ‘മാംസം ഹിന്ദു കടയിൽ നിന്ന് വാങ്ങൂ’, ‘ക്യുആർ കോഡ് വഴി പണം നൽകുന്നതിന് മുമ്പ് വിൽപ്പനക്കാരന്റെ പേര് ചോദിക്കൂ’ എന്നിങ്ങനെ പോകുന്നു പോസ്റ്ററിലെ വാചകങ്ങൾ.

മറ്റ് ചില പോസ്റ്ററുകളിൽ ‘എല്ലാ ജാതിയിലുമുള്ള ഹിന്ദുക്കളും ഒന്നിക്കൂ’, ‘ലഹരിയും മയക്കുമരുന്നുമില്ലാത്ത ഒരു സമൂഹത്തെ കെട്ടിപ്പടുക്കൂ’ തുടങ്ങിയ സന്ദേശങ്ങളും ഉണ്ട്. പോസ്റ്ററുകൾ പതിച്ചതിന്റെ ഉത്തരവാദിത്തം ഹിന്ദു ജാഗരൺ മഞ്ച് എന്ന സംഘടന ഏറ്റെടുത്തിട്ടുണ്ട്. തങ്ങൾ ഒരു സമുദായത്തിനും എതിരല്ലെന്നും ഉത്സവ സീസണിൽ ഹിന്ദു വ്യാപാരികൾക്ക് നേട്ടമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നുവെന്നുമാണ് സംഘടനാ നേതാക്കൾ പറയുന്നത്. ദുർഗാ പൂജ ബംഗാളിലെ ഏറ്റവും വലിയ ഉത്സവമാണെന്നും ഈ സമയത്ത് ഹിന്ദു വ്യാപാരികളെ പിന്തുണക്കണമെന്നുമാണ് അവരുടെ വാദം.

എന്നാൽ സംഭവത്തിൽ പ്രതിപക്ഷം രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. മതേതര രാജ്യത്ത് ഇത്തരം കാര്യങ്ങൾ അനുവദിക്കാനാകില്ലെന്നും ഇത് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണെന്നും പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. ഭരണകക്ഷിയായ ബിജെപിയെ ലക്ഷ്യമിട്ടാണ് പ്രതിപക്ഷത്തിന്റെ വിമർശനം. ബംഗാളിൽ ദുർഗാ പൂജ സമയത്തെ ഭക്ഷണ രീതിയെ ചൊല്ലിയുള്ള ചർച്ചകൾ പതിവാണ്. ബംഗാളി ഹിന്ദുക്കളിൽ ഒരു വിഭാഗം പൂജാ കാലത്ത് മത്സ്യവും മാംസവും ഉൾപ്പെടെയുള്ള നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ കഴിക്കാറുണ്ട്. ദുർഗാ പൂജ ആഘോഷവേളയിൽ ബിരിയാണിയും മാംസ വിഭവങ്ങളും വ്യാപകമായി കഴിക്കുന്ന പതിവും ബംഗാളിലുണ്ട്. ഈ പശ്ചാത്തലത്തിലാണ് പുതിയ പോസ്റ്ററുകൾ വീണ്ടും ഭക്ഷണ രാഷ്ട്രീയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുന്നത്.

BREAKING NEWS
‘പ്രതിക്ക് നിയമപരമായി ലഭിക്കാവുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; ഒരു മന്ത്രിയും ഇടപെടില്ല; മരണപ്പെട്ട കുട്ടികളുടെ കുടുംബങ്ങളുടെ ആശങ്ക സ്വഭാവികം‘: നെടുമ്പാശ്ശേരി അപകടക്കേസ് വിവാദങ്ങളോട് പ്രതികരിച്ച് ആഭ്യന്തരമന്ത്രി
13 Oct 2026
BREAKING NEWS
"നാട്ടുകാരുടെ കയ്യിൽ അവനെ കിട്ടിയിരുന്നതെങ്കിൽ എല്ലാം അപ്പപ്പോൾ നിരപ്പാക്കി തന്നേനേ, മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്, ബലിയാടാകുന്നത് നിരപരാധികളാണ്, ഇന്ന് എത്ര പേരാണ് അവന്റെ അച്ഛനമ്മമാരെ ശപിക്കുന്നത്, പണത്തിന്റെ അഹങ്കാരം നിങ്ങളുടെ മനസിൽ വച്ചാൽ മതി", നെടുമ്പാശ്ശേരി അപകടത്...
13 Oct 2026
BREAKING NEWS
പുലർച്ചെ 3.30-ഓടെ അറസ്റ്റ് പേപ്പറുകളുമായെത്തിയ പോലീസ് ഉടൻതന്നെ ഒപ്പിട്ടുനൽകാൻ ആവശ്യപ്പെട്ടു, പകൽ മുഴുവൻ ഏത് പോലീസ് സ്റ്റേഷനിലാണ് തടങ്കലിൽ വെച്ചിരുന്നതെന്ന വിവരം മാതാപിതാക്കളെയോ അഭിഭാഷകരെയോ അറിയിക്കാതെ, ഡൽഹി പോലീസ് കടുത്ത മാനസിക പീഡനമാണ് നടത്തിയത്, ധൈര്യമുണ്ടെങ്കിൽ എഡിറ്റ് ചെയ്യാത്ത മുഴുവൻ ദൃശ്യങ്...
13 Oct 2026
BREAKING NEWS
വെല്ലുവിളി രാഹുലിന് മാത്രമല്ല, വിഡിഎസിനും!! കേരള,  തെലങ്കാന, കർണാടക സർക്കാരുകൾ രാജിവയ്ക്കാൻ തയാറായാൽ ഞാനും രാജിവച്ച് ബാലറ്റ് പേപ്പറിലൂടെ മത്സരിക്കാൻ തയാർ, ഈ സർക്കാരുകളെല്ലാം അധികാരത്തിലേറിയത് ​ഗ്യാനേഷ് കുമാറിന്റെ കീഴിൽ വോട്ട് ചോരിയിലൂ‌ടെ -അസം മുഖ്യമന്ത്രി
13 Oct 2026