BREAKING NEWS

ഇടുക്കിയിൽ‌ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണ്ണമായും തകർന്നു, വീട്ടിൽ ആളില്ലാത്തതിനാൽ ഒഴിവായത് വൻ ദുരന്തം

· · 1 min read
Share: Copied!

ഇടുക്കി: ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണ്ണമായും തകർന്നു. കഞ്ഞിക്കുഴി മഴുവടി കല്ലുംതൊട്ടിയിൽ മേരി സെബാസ്റ്റ്യന്റെ വീടാണ് തകർന്നത്. ഇന്നലെ വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം.

വലിയ ശബ്ദത്തോടെ വീടടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവസമയത്ത് മേരി സെബാസ്റ്റ്യൻ മകളുടെ വീട്ടിലായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. കുറച്ചു ദിവസങ്ങളായി ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ഇവർ മകളുടെ വീട്ടിൽ താമസിച്ച് വരികയായിരുന്നു. ഭർത്താവ് മരണപ്പെട്ട മേരിക്ക് രണ്ട് പെൺമക്കളാണുള്ളത്.

അതേസമയം കാര്യമായ സാമ്പത്തിക വരുമാനമില്ലാത്ത കുടുംബത്തിന്റെ വീട് അപകടത്തിൽ പൂർണ്ണമായി വാസയോഗ്യമല്ലാത്ത രീതിയിൽ തകർന്നുപോയി. ഷോർട്ട് സർക്യൂട്ട് മൂലം തീപിടിച്ചതാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്നത് സംബന്ധിച്ച് വ്യക്തത വരാനുണ്ട്. സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തും.

BREAKING NEWS
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവിന് 5 വർഷവും 2 മാസവും തടവ്, 76,000 രൂപ പിഴ
13 Oct 2026
BREAKING NEWS
എസ്എഫ്ഐ പ്രതിഷേധത്തിനിടെ പോലീസുമായി ഉന്തും തള്ളും, മദ്യപിച്ചെത്തിയ സിവിൽ പോലീസ് ഓഫീസർ കയ്യിൽ കിടന്ന ഇടിവളയൂരി പ്രതിഷേധക്കാരെ നേരിട്ടു- സിപിഒ ഷഫാദിന് സസ്പെൻഷൻ
13 Oct 2026
BREAKING NEWS
‘പോസ്റ്റ്‌മോർട്ടത്തിന് ശേഷം തുന്നിക്കെട്ടിയ മൃതദേഹത്തിൽ നിന്ന് വീണ്ടും സാമ്പിൾ ശേഖരിച്ചതിൽ സംശയമുണ്ട്; മകൾക്ക് നീതി കിട്ടുമോ എന്ന ആശങ്ക അലട്ടുന്നു‘; നെടുമ്പാശ്ശേരി അപകടത്തിൽ പ്രതിയെ രക്ഷിക്കാൻ ശ്രമമെന്ന് ഗോപികയുടെ കുടുംബം
13 Oct 2026
BREAKING NEWS
"മാംസവും ബിരിയാണിയും ഹിന്ദു കടയിൽ നിന്ന് വാങ്ങൂ....." എല്ലാ ജാതിയിലുമുള്ള ഹിന്ദുക്കളും ഒന്നിക്കൂ, പണം നൽകുന്നതിന് മുമ്പ് വിൽപ്പനക്കാരന്റെ പേര് ചോദിക്കൂ, ബംഗാളിലെ കടകളില്‍ മുസ്ലിം വിരുദ്ധ പോസ്റ്ററുകള്‍
13 Oct 2026