BREAKING NEWS

ഏറെ നാളുകളായി ഭാര്യയും മക്കളുമായി അകന്നു കഴിയുന്നു, ഇടയ്ക്ക് മദ്യപിച്ച് വീട്ടിലെത്തി ബഹളം വയ്ക്കും!! പിതാവ് മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചു, സഹികെട്ട് മകൻ അടുത്തുകിടന്ന കാപ്പിപ്പത്തലിന് പിതാവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി- അറസ്റ്റ്

· · 1 min read
Share: Copied!

കോ​ട്ട​യം: കോ​ട്ട​യം മ​ണി​മ​ല​യി​ൽ കാ​പ്പി​ ക​മ്പു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് അ​ച്ഛ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേസിൽ മ​ക​ൻ അ​റ​സ്റ്റി​ൽ. റാ​ന്നി മ​ക്ക​പ്പു​ഴ സ്വ​ദേ​ശി സ​ന്തോ​ഷ് ആ​ണ് മ​രി​ച്ച​ത്. പിതാവിന്റെ കൊലപാതകത്തിൽ ഇ​യാ​ളു​ടെ മ​ക​ൻ സ​ച്ചു സ​ന്തോഷാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കു​ടും​ബ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്നു​ള്ള ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോലീ​സ് പറയുന്നു. ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. കൊ​ല്ല​പ്പെ​ട്ട സ​ന്തോ​ഷി​ൻറെ ഭാ​ര്യ​യും മ​ക്ക​ളും താ​മ​സി​ക്കു​ന്ന ചാ​രു​വേ​ലി ശ​വ​ക്കോ​ട്ട​ഭാ​ഗ​ത്തെ വീ​ട്ടി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം.

സ​ന്തോ​ഷ് ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി ഭാ​ര്യ​യ്ക്കും മ​ക്ക​ൾ​ക്കു​മൊ​പ്പ​മ​ല്ല താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​ട​യ്ക്ക് വ​ല്ല​പ്പോ​ഴും മാ​ത്ര​മാ​ണ് ചാ​രു​വേ​ലി​യി​ലെ വീ​ട്ടി​ലേ​ക്കെ​ത്തി​യി​രു​ന്ന​ത്. ഇ​വി​ടെ വ​രു​മ്പോ​ഴെ​ല്ലാം മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കു​ന്ന​ത് പ​തി​വാ​യി​രു​നെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

സം​ഭ​വ​ദി​വ​സ​വും സ​ന്തോ​ഷ് ചാ​രു​വേ​ലി​യി​ലെ വീ​ട്ടി​ലെ​ത്തി ബ​ഹ​ള​മു​ണ്ടാ​ക്കി. ഭാ​ര്യ സി​ന്ധു​വി​നെ ഉ​പ​ദ്ര​വി​ച്ചു. ഇ​തി​നി​ടെ​യാ​ണ് ഇ​ള​യ മ​ക​ൻ സ​ച്ചു കാ​പ്പി​ക്ക​മ്പ് കൊ​ണ്ട് സ​ന്തോ​ഷി​ൻറെ ത​ല​യ്ക്ക​ടി​ച്ച​ത്. തു​ട​ർ​ന്ന് സ​ച്ചു​വി​നെ പോലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ കൊ​ല​പാ​ത​കം സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

BREAKING NEWS
വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറി, ബഹളം വച്ചതോടെ മര്‍ദിച്ച് അവശയാക്കി, പിന്നാലെ ക്രൂര പീഡനം, റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ 60കാരിയെ ബലാത്സംഗം ചെയ്തു, 25കാരന്‍ പിടിയില്‍
28 Nov 2026
BREAKING NEWS
'എസ്എംഎ മരുന്ന് സർക്കാരിന്റെ കൈവശമുണ്ട്, 12 വയസ്സുവരെയുള്ളവർക്ക് സൗജന്യമായി നൽകും; ക്യാമ്പയിനിലൂടെ എന്തിന് പണം സമാഹരിക്കുന്നു?': ആരോ​ഗ്യമന്ത്രി കെ. മുരളീധരൻ
28 Nov 2026
BREAKING NEWS
ഫോൺ പലപ്പോഴും എൻഗേജ്ഡ്, ഇതേ ചൊല്ലി നിരന്തരം വഴക്ക്, മലയാളി യുവതിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് ആൺസുഹൃത്തിന്റെ സംശയം
28 Nov 2026
BREAKING NEWS
എഫ് ട്യൂണ്‍ ക്രീം ഉപയോഗിച്ച് മുഖം പൊള്ളിയതുപോലെയായി, ചികിത്സയ്ക്ക് വന്‍ തുക ചെലവായി, രണ്ടാമത് ഡോക്ടറെ കണ്ടപ്പോഴും അതേ ക്രീം തന്നെ കുറിച്ച് നല്‍കി, വെളിപ്പെടുത്തലുമായി യുവതി
28 Nov 2026