തിരുവനന്തപുരം: എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രതിഷേധങ്ങളെ ക്രൂരമായി നേരിടുന്ന സര്‍ക്കാര്‍ സംഘപരിവാറിന്റെ കാര്യത്തില്‍ മിതമായ ഇടപെടല്‍ മതിയെന്ന സമീപനം സ്വീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയില്‍. തലസ്ഥാനത്തെ എസ്എഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷത്തിലെ പൊലീസ് നടപടിയിലാണ് പിണറായി വിജയന്റെ വിമര്‍ശനം. സംഘര്‍ഷത്തിനിടെ പരിക്ക് പറ്റിയ വേണു, വൈഷ്ണവി എന്നിവരുടെ പേരുകള്‍ പരാമര്‍ശിച്ചായിരുന്നു പ്രതിപക്ഷ നേതാവ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ വേണുവിന്റെ വൂണ്ട് സര്‍ട്ടിഫിക്കറ്റ് അയച്ചുതരാമെന്നും തലയ്ക്ക് പരിക്കേറ്റിട്ടില്ലെന്നും ആഭ്യന്തര മന്ത്രി മറുപടി നല്‍കി.
പ്രതിപക്ഷ നേതാവിനെ വി ജോയ് ഉള്‍പ്പെടെയുള്ളവര്‍ കള്ളം പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയാണെന്നും രമേശ് ചെന്നിത്തല ഉന്നം വെച്ചു. ‘വാശിയോടെയും വീറോടെയും കാര്യങ്ങള്‍ അവതരിപ്പിക്കുന്നയാളാണ് നമ്മുടെ ആഭ്യന്തര മന്ത്രി. എന്നാല്‍ ഇന്ന് കുറ്റബോധം ഉണ്ടെന്ന് തോന്നുന്നു. ഗ്യാനേഷ് കുമാറിനെതിരായ സമരത്തില്‍ എല്ലാവരും തെരുവിലാണ്. എന്നാല്‍ പ്രതിഷേധം എന്തിനാണ് യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നേരെ തിരിച്ചത് എന്നാണ് പ്രശ്‌നം. എന്തിനാണ് അകത്തേക്ക് പന്തവും കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞത്. കറന്റ് പോകുമ്പോള്‍ കുട്ടികള്‍ കൂവും. അത് എങ്ങനെയാണ് യൂത്ത് കോണ്‍ഗ്രസിന് പ്രകോപനം ആകുന്നത്. പന്തം വലിച്ചെറിഞ്ഞതിന്റെ ഭാഗമായി ഫയര്‍ഫോഴ്‌സിന് എത്തി തീ അണക്കേണ്ടി വന്നു. അടിയന്തരാവസ്ഥകാലത്ത് പൊലീസ് സ്വീകരിച്ച രീതി ഉണ്ടായിരുന്നു. അന്ന് പൊലീസ് പിന്നിലും പ്രവര്‍ത്തകര്‍ മുന്നിലുമുണ്ടാകും. അവരുടെ കയ്യില്‍ ഒരു സഞ്ചി ഉണ്ടാകും. അതില്‍ ആയുധങ്ങള്‍ ആയിരിക്കും. ആരെയാണോ ആക്രമിക്കേണ്ടത് അവരെ ആക്രമിക്കും.
പ്രതിരോധിച്ചാല്‍ പൊലീസ് ഇടപെടും. ഇവിടെയും നടന്നത് അതുതന്നെയാണ്. കന്റോണ്‍മെന്റ് പൊലീസ് ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ അടിക്കുകയായിരുന്നു. രണ്ട് കൈകൊണ്ടാണ് ലാത്തി പിടിച്ച് അടിച്ചത്. അടിക്കുന്നതിന് ഊക്ക് വേണം എന്നുള്ളതുകൊണ്ടാണ് അങ്ങനെ പിടിക്കുന്നത്. ഇത് ഉലക്കയൊന്നുമല്ലല്ലോ’, പ്രതിപക്ഷ നേതാവ് പറഞ്ഞു.






