തൃശൂർ; ചാലക്കുടിയിൽ യുവതിയെ ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. എമിൽഡയെയാണ് (22) ഭർത്താവ് പോട്ട സ്വദേശി അഫ്സലിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈമാസം ആറിനാണ് എമിൽഡയെ വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയത്. ഉടനെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും കഴിഞ്ഞ ദിവസം മരിച്ചു.
പരിയാരം സ്വദേശിനിയാണ് എമിൽഡ. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ഭർത്താവിനെ പോലീസ് ചോദ്യം ചെയ്യുന്നു. രണ്ടുവർഷം മുൻപായിരുന്നു എമിൽഡയുടെയും അഫ്സലിന്റെയും വിവാഹം. ഇവരുവർക്കും ഒരു കുട്ടിയുണ്ട്.










































