മുംബൈ: കാലുകൾ ഇരുമ്പുചങ്ങല ഉപയോഗിച്ച് പരസ്പരം ബന്ധിച്ച നിലയിൽ നവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. മഹാരാഷ്ട്രയിലെ ധുലെ ജില്ലയിൽ തപ്തി നദിയുടെ അടിത്തട്ടിൽനിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ശ്യാം ഹരി പാട്ടീൽ, സ്വപ്ന പാട്ടീൽ എന്നിവരാണ് മരിച്ചതെന്ന് അധികൃതർ സ്ഥിരീകരിച്ചു.
ജൽഗാവ് ജില്ലയിലെ അണൽനേർ താലൂക്കിൽനിന്നുള്ള ഇരുവരും ഏതാനും മാസങ്ങൾക്കുമുൻപാണ് പ്രണയിച്ച് വിവാഹിതരായത്. ഇവരുടെ മരണത്തിന് പിന്നിലെ സാഹചര്യം വ്യക്തമല്ല. സംഭവം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും കാലുകൾ ഇരുമ്പുചങ്ങല ഉപയോഗിച്ച് ബന്ധിച്ച നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയതിന്റെ കാരണവും അന്വേഷിച്ചുവരികയാണ്.




