കൊച്ചി: ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകർക്ക് പ്രീമിയം ഗെയിമിംഗ് അനുഭവം കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ജിയോഗെയിംസിൽ ‘Cricket 26 – The Official Game of the Ashes’ എത്തി. ജിയോ ഗെയിംസ് പ്രോ പാസിലൂടെയാണ് ഗെയിം ലഭ്യമാക്കുന്നത്. വിവിധ പ്ലാനുകൾ തിരഞ്ഞെടുക്കുന്നതിനൊപ്പം ക്ലൗഡ് ഗെയിമിംഗ് സംവിധാനത്തിലൂടെ ഗെയിം നേരിട്ട് സ്ട്രീം ചെയ്ത് കളിക്കാനാകും.
എല്ലാ മൊബൈൽ, ബ്രോഡ്ബാൻഡ് ഓപ്പറേറ്റർമാരുടെയും ഉപഭോക്താക്കൾക്ക് ജിയോ ഗെയിംസ് ഉപയോഗിക്കാം. ജിയോ ഉപഭോക്താക്കൾക്ക് അർഹമായ പ്രോ പാസ് പ്ലാനുകളിൽ 100 രൂപയുടെ പ്രത്യേക ഇളവും ലഭിക്കും. ഇതോടെ ജിയോ ഉപഭോക്താക്കൾക്ക് പ്രോ പാസ് 298 രൂപ മുതൽ ലഭ്യമാകും. ജിയോ ഇതര ഉപഭോക്താക്കൾക്കായി 48, 98, 398 രൂപ നിരക്കുകളിലാണ് വിവിധ പ്ലാനുകൾ ആരംഭിക്കുന്നത്.
ഒരു വർഷത്തെ ജിയോ ഗെയിംസ് പ്രോ പാസിനൊപ്പം ഗെയിമിംഗ് കൺട്രോളർ ഉൾപ്പെടുന്ന പ്രത്യേക ഓഫറും ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം. പരമ്പരാഗതമായി പ്രീമിയം ക്രിക്കറ്റ് ഗെയിമുകൾ കളിക്കുന്നതിന് ഗെയിം വാങ്ങുന്നതിനൊപ്പം പ്രത്യേക ഗെയിമിംഗ് ഹാർഡ്വെയറിലും നിക്ഷേപം നടത്തേണ്ടി വന്നിരുന്നു. എന്നാൽ ജിയോ ഗെയിംസ് ക്ലൗഡ് ഗെയിമിംഗ് സംവിധാനത്തിലൂടെ സബ്സ്ക്രിപ്ഷൻ അടിസ്ഥാനത്തിൽ Cricket 26 ലഭ്യമാക്കുന്നതോടെ ഗെയിം ക്ലൗഡിൽ നിന്ന് നേരിട്ട് സ്ട്രീം ചെയ്ത് കളിക്കാം. ഹാർഡ്വെയർ, ഗെയിമിംഗ് ഉള്ളടക്കം, വിവിധ ഉപകരണങ്ങൾ, സബ്സ്ക്രിപ്ഷൻ അധിഷ്ഠിത സേവനം എന്നിവ ഒരൊറ്റ പ്ലാറ്റ്ഫോമിൽ സംയോജിപ്പിക്കുന്നതിലൂടെ ഗെയിമിംഗ് കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ജിയോഗെയിംസ് ലക്ഷ്യമിടുന്നത്.




