തിരുവനന്തപുരം: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സംബന്ധിച്ച കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ വെല്ലുവിളിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരൻ. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് തുറന്ന മനസ്ഥിതിയാണ്. എയിംസ് തൃശൂരിൽ വേണമെന്ന് പറയുന്ന സുരേഷ് ഗോപി, സ്ഥലം എവിടെയാണ് എന്ന് കാണിച്ച് തരട്ടെ, അദ്ദേഹം സ്ഥലം കാണിച്ചുതന്നാൽ ഉദ്യോഗസ്ഥന്മാരെ വിട്ട് പരിശോധിപ്പിക്കാമെന്നും മുരളീധരൻ പ്രതികരിച്ചു. ഇപ്പോൾ തന്നെ വൈക്കത്തും ചാലക്കുടിയിലും കാസർകോടും കോഴിക്കോടുമാണ് പ്രപ്പോസൽ വന്നിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
അതേപോലെ സുരേഷ് ഗോപിയിടെ വെല്ലുവിളിയെകുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ വെല്ലുവിളി ഒന്നും ഏറ്റെടുക്കുന്നില്ലെന്നായിരുന്നു മറുപടി. അദ്ദേഹത്തിന്റെ സേവനം കൊണ്ടാണല്ലോ തൃശൂരിൽ മത്സരിച്ച എല്ലായിടത്തും മൂന്നാം സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ പാർട്ടി പോയത്, രാഷ്ട്രീയക്കാരനായി കാണുന്നില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
അതേസമയം കേരളത്തിൽ എയിംസിന് യോഗ്യമായ സ്ഥലം തൃശൂർ ആണെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. താൻ ബിജെപി എംപി ആയതിനാൽ എയിംസ് തൃശൂരിൽ വരേണ്ട എന്ന് സംസ്ഥാനം തീരുമാനിച്ചാൽ അവിടെ തന്നെ വരും എന്നും സുരേഷ് ഗോപി പറഞ്ഞു. സാമ്പത്തികമായി നോക്കുകയാണെങ്കിൽ എയിംസ് വരേണ്ടത് ആലപ്പുഴയിലാണ്. എന്നാൽ തൃശൂരിൽ എയിംസിന് വേണ്ട ശാന്തമായ അന്തരീക്ഷം ഉണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ആരോഗ്യ മന്ത്രി കെ മുരളീധരൻ ധൈര്യം ഉണ്ടെങ്കിൽ തൻറെ കൂടെ ഇരിക്കണമെന്നും അദ്ദേഹത്തിൻറെ മുഖ്യമന്ത്രിക്ക് കാര്യങ്ങൾ മനസിലായിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. എയിംസ് വിഷയം വിശദീകരിച്ചു മടുത്തു എന്നും സുരേഷ് ഗോപി പ്രതികരിച്ചു.
കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സ്ഥാപിക്കുന്നതിനായി കോട്ടയത്തെ വെള്ളൂർ ന്യൂസ് പ്രിൻറ് ഫാക്ടറിയുടെ സ്ഥലവും പരിഗണിക്കുമെന്ന് മന്ത്രി കെ മുരളീധരൻ നേരത്തെ പറഞ്ഞിരുന്നു. കേരളം സമർപ്പിച്ച 9 സ്ഥലങ്ങളുടെ പട്ടികയിൽ നിന്നു തൃശൂരിനെ ഒഴിവാക്കിയതു രാഷ്ട്രീയ പ്രേരിതമാണെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. താൻ അറിയാതെ കേരളത്തിൽ എയിംസ് അനുവദിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.






