നാഗർകോവിൽ: 118 പവൻ സ്വർണം വീട്ടിൽനിന്നു മോഷണം പോയി ദിവസങ്ങൾക്കിപ്പുറം വനിതാ യുട്യൂബർ മധുമിതയ്‌ക്കെതിയെ സ്വർണമോഷണത്തിന് കേസ്. തിരുനെൽവേലി സ്വദേശി പേച്ചിമുത്തുവിന്റെ പരാതിയിൽ രാജാക്കമംഗലം പൊലീസാണു കേസെടുത്തത്.
2022ൽ മധുമിത തന്റെ പക്കൽനിന്ന് 5 പവൻ തൂക്കമുള്ള മാല കവർന്നെന്നാണ് പരാതി. മാല മടക്കി ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. നടുവേദനയ്ക്ക് ചികിത്സ നടത്തുന്നതിനിടെയാണ് മധുമിതയുമായി പരിചയപ്പെട്ടതെന്ന് പരാതിക്കാരൻ വ്യക്തമാക്കിയിട്ടുണ്ട്. മസാജ് ചെയ്യുന്നതിനിടെ മധുമിത തന്റെ മാല കവർന്നെന്നാണ് ഇയാളുടെ പരാതി. മാല തിരികെ ആവശ്യപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
രാജാക്കമംഗലം പൊലീസ് എഫ്‌ഐആർ റജിസ്റ്റർ ചെയ്ത് തിരുവൽവേലി പൊലീസിനു കൈമാറി. അടുത്തിടെയാണ് മധുമിതയുടെ വീട്ടിൽനിന്ന് 118 പവൻ മോഷണം പോയത്. വീട്ടിലുണ്ടായിരുന്ന സ്വർണം മധുമിത പ്രദർശിപ്പിക്കുന്ന വിഡിയോ യുട്യൂബിൽ വൈറലായതിനു പിന്നാലെയായായിരുന്നു മോഷണം. നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.






