കൊച്ചി: ജിയോയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജിയോഭാരത് 4G ഫീച്ചർ ഫോണുകൾക്ക് പ്രത്യേക ആനിവേഴ്സറി ഓഫർ പ്രഖ്യാപിച്ചു. ഉത്സവകാലത്ത് 2G ഉപയോക്താക്കൾക്ക് 4Gയിലേക്ക് മാറുന്നത് കൂടുതൽ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിമിതകാല ഓഫർ അവതരിപ്പിച്ചിരിക്കുന്നത്.
ഓഫർ പ്രകാരം യോഗ്യരായ ഉപഭോക്താക്കൾക്ക് ₹1,499ന് ജിയോഭാരത് 4G ഫോൺ ലഭിക്കും. ഇതോടൊപ്പം ആറ് മാസത്തെ കണക്റ്റിവിറ്റി ആനുകൂല്യങ്ങളും ലഭിക്കും. പ്രതിമാസം 14GB ഡാറ്റയും അൺലിമിറ്റഡ് HD വോയ്സ് കോളിംഗും ഉൾപ്പെടുന്നതാണ് ഈ ആനുകൂല്യങ്ങൾ. അതേസമ.ം പരിമിത കാലത്തേക്കാണ് ഓഫർ ലഭ്യമാകുക. ഓഫറിന് ബാധകമായ നിബന്ധനകളും വ്യവസ്ഥകളും ജിയോ വ്യക്തമാക്കിയിട്ടുണ്ട്.
2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ₹299 രൂപ മാത്രം
നിലവിൽ 2G ഉപയോക്താക്കൾക്ക് പ്രതിമാസം ഏകദേശം ₹199 റീചാർജ് ചെലവാകുന്നുവെന്നാണ് വിലയിരുത്തൽ. ആറ് മാസത്തേക്ക് കണക്റ്റിവിറ്റിക്കായി ഏകദേശം ₹1,200 ചെലവാകും.
ജിയോഭാരത് ആനിവേഴ്സറി ഓഫറിൽ ₹1,499ന് ഫോൺ ലഭിക്കുന്നതിനൊപ്പം ആറ് മാസത്തെ കണക്റ്റിവിറ്റി ആനുകൂല്യങ്ങളും ലഭിക്കുന്നതിനാൽ, 2G ഫോണിൽ നിന്ന് 4G ഫോണിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള ഫലപ്രദമായ ചെലവ് ₹299 ആയി വരും.
കോളിംഗിനും സന്ദേശങ്ങൾ അയയ്ക്കുന്നതിനും പുറമെ വിവിധ ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിക്കാനുള്ള സൗകര്യങ്ങളും ജിയോ ഭാരത് ഫോണിലുണ്ട്.
•ജിയോ ടി വി വഴി 500ലധികം ടിവി ചാനലുകൾ. ജിയോ ഹോട്ട്സ്റ്റാർ വഴി ലൈവ് ക്രിക്കറ്റ്, സിനിമകൾ, വിനോദ പരിപാടികൾ എന്നിവയും സംഗീത ഉള്ളടക്കവും ലഭിക്കും.
•ജിയോ പേ വഴി UPI പേയ്മെന്റുകൾ നടത്താം. പേയ്മെന്റ് അലർട്ടുകളും സൗണ്ട് ബോക്സ് സൗകര്യവും ലഭ്യമാണ്.
•സുരക്ഷിതമായ കോളിംഗ് സൗകര്യങ്ങൾ ഉൾപ്പെടുന്ന ജിയോ സേഫ്റ്റി ഷീൽഡും ലൊക്കേഷൻ മോണിറ്ററിംഗ് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.






