മലപ്പുറം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യ വിമർശനങ്ങളെ തള്ളി മന്ത്രി എ.പി. അനിൽകുമാർ. ചർച്ചകൾ ആവശ്യമായ തലങ്ങളിലാണ് നടക്കേണ്ടതെന്നും ഏതെങ്കിലും വിഷയത്തിൽ ചർച്ച നടന്നില്ലെങ്കിൽ അത് പൊതുവേദിയിൽ ഉന്നയിക്കുകയല്ല വേണ്ടതെന്നും അനിൽകുമാർ പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ അത് പാർട്ടിക്കുള്ളിൽ തന്നെ പറയണമെന്നും അദ്ദേഹം വ്യക്തമാക്കി.
അടൂർ പ്രകാശിന്റെ പ്രതികരണത്തിന് പിന്നിൽ ആസൂത്രിതമായ നീക്കമുണ്ടോയെന്ന് അറിയില്ലെന്നും അനിൽകുമാർ പറഞ്ഞു. അതേസമയം, കെ.സി. വേണുഗോപാലിനെതിരെ മാധ്യമങ്ങളിൽനിന്ന് നിരന്തരം വിമർശനം ഉയരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. എന്ത് വിഷയമുണ്ടായാലും അതിന്റെ ഉത്തരവാദിത്തം കെ.സി. വേണുഗോപാലിന്റെ അക്കൗണ്ടിലേക്ക് ചേർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അനിൽകുമാർ ആരോപിച്ചു.
തന്റെ അഭിപ്രായങ്ങൾ മുന്നണിക്കുള്ളിൽ തന്നെ പറയുമെന്നും അനിൽകുമാർ വ്യക്തമാക്കി.




