തിരുവനന്തപുരം: കോൺഗ്രസ്- യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്തുപിടിച്ചിരിക്കുകയാണെന്നും അവർ തെരുവിൽ അഴിഞ്ഞാടുകയാണെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. കഴിഞ്ഞ ദിവസം തന്റെ വാഹനത്തിന് നേരെയും ആക്രമണവും ഇതിന്റെ തെളിവാണ്. ആഭ്യന്തര മന്ത്രിയുടെ സുരക്ഷയിൽ പോലും വീഴ്ച വരുത്തുന്ന സാഹചര്യമുണ്ടായി.
ഒരു സംസ്ഥാനമന്ത്രി ഒരു കേന്ദ്രമന്ത്രിയെ അപായപ്പെടുത്താനാണ് ശ്രമിക്കുന്നത്. അക്രമത്തിൽ ബിജെപി വിശ്വസിക്കുന്നില്ലെന്നും ജനാധിപത്യപരമായ പ്രതിഷേധങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ആക്രമണങ്ങൾക്കെതിരെ ഇന്ന് കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും. സെക്രട്ടേറിയറ്റിലേക്കുള്ള ബഹുജന മാർച്ച് ഇന്ന് രാവിലെയും തുടരുമെന്നും കൃഷ്ണദാസ് വ്യക്തമാക്കി.
യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനായ മന്ത്രി ഒ.ജെ. ജനീഷിന് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.






