കൊല്ലം: സ്വയം ചിതയൊരുക്കി അതിൽ ചാടി ജീവനൊടുക്കി 55 വയസ്സുകാരൻ. ചാത്തിനാംകുളം താഹാമുക്കിൽ പൂജാ സ്റ്റോർ നടത്തുന്ന പാരിപ്പള്ളിൽ വീട്ടിൽ ഹരീന്ദ്രൻ പിള്ള ആണ് മരിച്ചത്.
ഇന്നു രാവിലെ 11 മണിയോടെ വീടിന്റെ പിൻഭാഗത്ത് ചിതയൊരുക്കി അതിൽ ചാടുകയായിരുന്നു. വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. പുക ഉയരുന്നതു കണ്ട് അയൽവാസികളെത്തിയപ്പോഴേക്കും ഹരീന്ദ്രൻ പിള്ള വെന്തുമരിച്ചിരുന്നു.
കിളികൊല്ലൂർ പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഭാര്യയും മക്കളുമായി ഹരീന്ദ്രൻ പിള്ള അകൽച്ചയിലായിരുന്നുവെന്നാണ് വിവരം.





