BREAKING NEWS

ശൗക്കത്ത് ജീവനൊടുക്കാന്‍ കാരണം യുക്തിവാദം തലയ്ക്കുപിടിച്ച്, ജീവനൊടുക്കിയ ഓട്ടോ ഡ്രൈവര്‍ക്കെതിരായ വ്യക്തിഹത്യ, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി കെ ഷാക്കിറിനെതിരെ സംഘടനാ പദവികളില്‍ നിന്ന് നീക്കി

· · 1 min read
Share: Copied!

മലപ്പുറം: ഓട്ടോക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനൊടുക്കിയ ശൗക്കത്തിനെതിരായ വ്യക്തിഹത്യയില്‍ മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ ഷാക്കിറിനെതിരെ പാര്‍ട്ടി നടപടി. പാര്‍ട്ടിയിലും പോഷക സംഘടനകളിലും വഹിക്കുന്ന എല്ലാ പദവിയില്‍ നിന്നും ഷാക്കിറിനെ നീക്കി.

സംസ്ഥാന കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് നടപടി. ശൗക്കത്ത് ജീവനൊടുക്കാന്‍ കാരണം യുക്തിവാദം തലയ്ക്കുപിടിച്ചതാണെന്നും മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും തെറ്റായ രീതിയിലാണ് പ്രചാരണം നടത്തുന്നതെന്നുമായിരുന്നു ഷാക്കിറിന്റെ ഫേസ്ബുക്ക് കുറിപ്പ്.

സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്നും കുറിപ്പില്‍ ഷാക്കിര്‍ ന്യായീകരിച്ചിരുന്നു. പിന്നീട് വലിയ പ്രതിഷേധം ഉയര്‍ന്നതോടെ കുറിപ്പ് അദ്ദേഹം പ്രൊഫൈലില്‍ നിന്ന് നീക്കം ചെയ്തു.

BREAKING NEWS
'നീ പോ മോനെ ദിനേശാ'- സഞ്ജുവിനോട് സച്ചിൻ ടെൻഡുൽക്കർ; പിന്നാലെ ലാലേട്ടന്റെ മാസ് മറുപടി, ’ മോനെ സഞ്ജു...അടുത്ത ബൗളർ നിന്നെ കാത്തിരിക്കുന്നു'; സോഷ്യൽ മീഡിയയിൽ തരംഗം
05 Nov 2026
BREAKING NEWS
വി ഡി സതീശൻ സംഘി മുഖ്യമന്ത്രി, നുണകൾ സമൃദ്ധമായി ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി അദ്ദേഹം മാറി, ആര്‍എസ്എസ് താല്പര്യം പാലിക്കുന്ന അടിമ, ചില നുണകൾ സത്യം പോലെയാണ് സതീശന്‍ പറയുന്നത്- പി രാജീവ്
05 Nov 2026
BREAKING NEWS
ഓച്ചിറ പീഡനക്കേസ് പ്രതിക്കെതിരെ കൂടുതൽ പരാതികൾ, മുഹമ്മദ് നിയാസിൽ നിന്ന് തനിക്കും സമാനദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് കൊല്ലം സ്വദേശിനി, 16 കാരിയെ പീഡിപ്പിച്ച കേസിൽ ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെ തെളിവുകൾ, സാമ്പത്തിക ഇടപാടുകളും ഭൂമി വാങ്ങലും അന്വേഷണ പരിധിയിൽ
05 Nov 2026
BREAKING NEWS
പറ്റിച്ചു, സ്വർണ്ണം വില കുറഞ്ഞെന്ന് വിചാരിച്ചിടത്തുനിന്ന് വൻ കുതിച്ച് ചാട്ടം; ഒറ്റദിവസം പവന് കൂടിയത് 2,360 രൂപ, വില 1.07 ലക്ഷം കടന്നു
05 Nov 2026