BREAKING NEWS

വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്ത് ഓഫീസിൽ അഞ്ച് വർഷം ജോലി ചെയ്തു; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്, പ്രതി ഒളിവിൽ

· · 1 min read
Share: Copied!

പാലക്കാട്: വ്യാജ മാർക്ക് ലിസ്റ്റ് സമർപ്പിച്ച് പഞ്ചായത്തിൽ താൽക്കാലിക ജോലി നേടിയ മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ പൊലീസ് കേസെടുത്തു. പുതുക്കോട് പഞ്ചായത്ത് മുൻ ഡിവൈഎഫ്ഐ നേതാവ് കെ.വി. ഗണപതിക്കെതിരെയാണ് വടക്കഞ്ചേരി പൊലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയതായി പൊലീസ് അറിയിച്ചു.

പുതുക്കോട് പഞ്ചായത്തിൽ അഞ്ച് വർഷത്തോളം തൊഴിലുറപ്പ് അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റായി ഗണപതി ജോലി ചെയ്തിരുന്നു. ബിരുദം പാസായിട്ടില്ലാത്ത ഇയാൾ കാലിക്കറ്റ് സർവകലാശാലയിൽനിന്നുള്ള ബി.കോം ബിരുദത്തിന്റെ വ്യാജ മാർക്ക് ലിസ്റ്റ് ഹാജരാക്കിയാണ് ജോലി നേടിയതെന്നാണ് പരാതി.

വ്യാജരേഖ ഉപയോഗിച്ചാണ് ജോലി നേടിയതെന്ന് കണ്ടെത്തിയതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് വടക്കഞ്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

പരാതി ഉയർന്നതിനെ തുടർന്ന് ഗണപതിയെ സിപിഎമ്മിൽനിന്ന് പുറത്താക്കിയിരുന്നുവെന്ന് പാർട്ടി നേതൃത്വം അറിയിച്ചു. കരാർ കാലാവധി പൂർത്തിയായതോടെ പുതിയ പഞ്ചായത്ത് ഭരണസമിതി ഇയാളെ ജോലിയിൽനിന്ന് നീക്കുകയും ചെയ്തിരുന്നു.

അതേസമയം, ജോലിയിൽനിന്ന് നീക്കിയ നടപടിക്കെതിരെ ഗണപതി ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ സമർപ്പിച്ച ബി.കോം മാർക്ക് ലിസ്റ്റ് വ്യാജമാണെന്ന് പഞ്ചായത്ത് അധികൃതർ കണ്ടെത്തിയത്. കേസെടുത്തതിന് പിന്നാലെ ഗണപതി ഒളിവിൽ പോയ സാഹചര്യത്തിൽ ഇയാൾക്കായി അന്വേഷണം തുടരുകയാണ്.

ജലസേചന വകുപ്പിന്റെ സ്ഥലത്ത് 20 വർഷം പഴക്കമുള്ള 15 തേക്ക് മരങ്ങൾ മുറിച്ചുകടത്തി; സാമൂഹിക വനവൽക്കരണ പദ്ധതിയുടെ ഭാഗമായി മണ്ണൊലിപ്പ് തടയുന്നതിനായി നട്ടുപിടിപ്പിച്ച മരങ്ങളായിരുന്നു

BREAKING NEWS
ആരോ കൊല്ലാന്‍ വരുന്നുണ്ട്......... ഷോപ്പില്‍ ഓടിക്കയറി ജീവനക്കാരിയുടെ വായ പൊത്തിപ്പിടിച്ചു, സൂപ്പര്‍ ഗ്ലൂ പുരട്ടി കൈ മേശയില്‍ ഒട്ടിച്ചു, പിന്നാലെ താലിമാല പൊട്ടിച്ച് ഓടാൻ ശ്രമം, യുവാവിനെ പിന്തുടര്‍ന്ന് പിടികൂടി നാട്ടുകാര്‍
05 Nov 2026
BREAKING NEWS
കരിപ്പൂർ സ്വർണക്കടത്ത് തട്ടിക്കൊണ്ടുപോകൽ നാടകം; ഭർത്താവിന് പങ്കില്ലെന്ന് പൊലീസ്, കേസിൽനിന്ന് ഒഴിവാക്കി; ആസൂത്രണം ചെയ്തത് പ്രിയങ്കയും സുഹൃത്തും; നാലുപേർ റിമാൻഡിൽ
05 Nov 2026
BREAKING NEWS
'നീ പോ മോനെ ദിനേശാ'- സഞ്ജുവിനോട് സച്ചിൻ ടെൻഡുൽക്കർ; പിന്നാലെ ലാലേട്ടന്റെ മാസ് മറുപടി, ’ മോനെ സഞ്ജു...അടുത്ത ബൗളർ നിന്നെ കാത്തിരിക്കുന്നു'; സോഷ്യൽ മീഡിയയിൽ തരംഗം
05 Nov 2026
BREAKING NEWS
വി ഡി സതീശൻ സംഘി മുഖ്യമന്ത്രി, നുണകൾ സമൃദ്ധമായി ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി അദ്ദേഹം മാറി, ആര്‍എസ്എസ് താല്പര്യം പാലിക്കുന്ന അടിമ, ചില നുണകൾ സത്യം പോലെയാണ് സതീശന്‍ പറയുന്നത്- പി രാജീവ്
05 Nov 2026