ന്യൂഡൽഹി: രാജ്യത്തിൻറെ 80-ാം സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച രാവിലെ രാജ്ഘട്ടിലെത്തിയ അദ്ദേഹം പുഷ്പാർച്ചന നടത്തി. പിന്നാലെ ചെങ്കോട്ടയിലെത്തി രാജ്യത്തെ അഭിസംബോധന ചെയ്തു.
സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് പ്രധാനമന്ത്രി ആശംസകൾ നേർന്നു. 140 കോടി ഇന്ത്യക്കാരുടെ ശക്തിയിൽ വിവിധ മേഖലകളിൽ രാജ്യം പുതിയ ഉയരങ്ങളിലേക്ക് മുന്നേറുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് അധിനിവേശത്തിന് അന്ത്യം കുറിക്കുന്നതിന് ധൈര്യവും ത്യാഗവും അചഞ്ചലമായ പ്രതിബദ്ധതയും കാഴ്ചവെച്ച എണ്ണമറ്റ സ്വാതന്ത്ര്യസമര സേനാനികൾക്കും പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു.




