16 വർഷങ്ങൾക്ക് ശേഷം ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നീ ഗംഭീര കൂട്ടുകെട്ടിൽ ജയേഷ് വേണുഗോപാൽ അണിയിച്ചൊരുക്കുന്ന “പാതിരാക്കുറുക്കൻ” സെപ്റ്റംബറിൽ തിയേറ്ററുകളിലെത്തുന്നു. അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ ജോർജ്ജ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഒരുകാലത്ത് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഈ നാലംഗ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുമ്പോൾ, വലിയ പ്രതീക്ഷയോടെയാണ് സിനിമയെ പ്രേക്ഷകർ കാത്തിരിക്കുന്നത്.
വ്യത്യസ്ത സാഹചര്യങ്ങളിൽപ്പെട്ട നാലുപേരുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളും അതിനെ തുടർന്നുള്ള രസകരമായ സംഭവവികാസങ്ങളുമാണ് “പാതിരാക്കുറുക്കൻ” പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവർക്കൊപ്പം ഇന്ദ്രൻസും അണിനിരക്കുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകളേറെയാണ്.
സുനിൽ കർമ്മ, നിഖിൽ ജിനൻ എന്നിവരാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ, ഇന്ദ്രൻസ് എന്നിവരെ കൂടാതെ നിർമൽ പാലാഴി, വിനീത് തട്ടിൽ, റിയാസ് നർമ്മകല, സുധീർ പറവൂർ, കുട്ടി അഖിൽ, അനീഷ് ഗോപാൽ, ടെസ്സ ജോസഫ്, അജയൻ മാടയ്ക്കൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായ അശ്വിത-അശ്വിജ, ഹരികുമാർ കാട്ടൂർ, ലിജിൻ സിയാർ, സോണി, ഉമ്മർഖാൻ, ശശി കുളപ്പുള്ളി, എം. എസ്. നാസർ, സെബി പിണ്ട്യൻ, സുനിൽ കിരാലൂർ, രഞ്ജിത്ത് ചേലാവൂർ, സുജീഷ് എസ്., സൈഫുദ്ദീൻ വെട്ടത്തൂർ, ക്രിസ്റ്റി ബെനറ്റ്, ആൻസി ലിനു, ദീപ സുരേഷ്, സിനി കൃഷ്ണൻ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം- സെൽവകുമാർ എസ്, സംഗീതം -ഗോപി സുന്ദർ, എഡിറ്റിംഗ് -അതുൽ വിജയ്, കലാസംവിധാനം- ത്യാഗു തവനൂർ, മേക്കപ്പ് -രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം സുകേഷ് താനൂർ, സ്റ്റിൽസ്- ജയപ്രകാശ് അതളൂർ, അസോസിയേറ്റ് ഡയറക്ടേഴ്സ്- അഭിലാഷ് കൃഷ്ണ, എം. രമേഷ് കുമാർ, അസിസ്റ്റന്റ് ഡയറക്ടേഴ്സ്- മണികണ്ഠൻ, ശ്രീജിത്ത്, സംഘട്ടനം -അഷ്റഫ് ഗുരുക്കൾ, വിനോദ് പ്രഭാകർ, കൊറിയോഗ്രാഫി -ശ്രീ സെൽവി, പ്രൊഡക്ഷൻ കൺട്രോളർ -മൻസൂർ വെട്ടത്തൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഷമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ മാനേജർ -ജസ്റ്റിൻ കൊല്ലം, പ്രോജക്ട് ഡിസൈനർ -ഷിംന ബി. പി.,ഡിസൈൻസ്-യെല്ലോ ടൂത്ത്സ്, പി.ആർ.ഒ – എ. എസ്. ദിനേശ്, മനു ശിവൻ.
“പാതിരാക്കുറുക്കൻ” ഒരുങ്ങുന്നു.
YOU MAY ALSO LIKE
BREAKING NEWS
15 വർഷം കൊണ്ട് തീർത്തത് കൂടത്തിൽ കുടുംബത്തിലെ ഏഴുപേരെ, പിടിവീണത് 100 കോടിയ്ക്കടുത്ത് വിലവരുന്ന സ്വത്തുക്കൾ ഇഷ്ടദാനമെന്ന പേരിൽ കാര്യസ്ഥനും ബന്ധുക്കളും തട്ടിയെടുത്തതോടെ... ഏറ്റവും അവസാനമായി ജയമാധവൻ നായരെ കൊലപ്പെടുത്തിയത് വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ... ഓരോ മരണവും പോസ്റ്റ്മോർട്ടം ചെയ്യാതിരിക്കാൻ ...
BREAKING NEWS
ദുർഗാപൂജ പന്തൽ ഉദ്ഘാടനം ഉദ്ഘാടനം ചെയ്യാനെത്തിയ മമത ബാനർജിക്കു മുന്നിലേക്കു അമ്മായി, എന്ന് വിളിച്ചുകൊണ്ട് യുവതി ഓടിയെത്തി, മമതയുടെ അടുത്തേക്ക് ചാടിവീഴാൻ ശ്രമിച്ച യുവതിയെ പ്രവർത്തകർ തടഞ്ഞതോടെ റോഡിൽ കിടന്ന് അസഭ്യ വർഷം, കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപണം, യുവതി പിടിയിൽ
BREAKING NEWS
സിനഗോഗിനു നേരെയുണ്ടായ തീവെപ്പിനു പിന്നിൽ അജ്ഞാത ടെലഗ്രാം സന്ദേശമോ, അതോ ലഹരി തലയ്ക്കു പിടിച്ച് കിറുങ്ങിയതോ? പള്ളിക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശേഷം ദൃശ്യങ്ങൾ സ്വന്തം മൊബൈൽ ഫോണിൽ പകർത്തി...പുത്തൻകുരിശ് സ്വദേശി പിടിയിൽ, വീട്ടിൽ നടത്തിയ പരിശോധനയിൽ വൻതോതിൽ രാസലഹരി ശേഖരവും പിടിച്ചെടുത്തു, തീവ്ര...
BREAKING NEWS
’സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുക’; സൗദിയിലെ എണ്ണക്കമ്പനി ജീവനക്കാർക്ക് ഹൂതികളുടെ മുന്നറിയിപ്പ്, യെമനിൽ സൗദിയുടെ വ്യോമാക്രമണം; തിരിച്ചടിക്കുമെന്ന് ഭീഷണി