പത്തനംതിട്ട: വാഹനാപകടത്തിൽ പരിക്കേറ്റ ആറന്മുള എംഎൽഎ അബിൻ വർക്കി പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ. പരിക്ക് ഗുരുതരമല്ല. എംഎൽഎയുടെ വാഹനത്തിലേക്ക് കോന്നി സ്വദേശി സജികുമാറിന്റെ കാർ ഇടിച്ചുകയറുകയായിരുന്നു. സജികുമാറിനെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എംഎൽഎയുടെ വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെയുള്ളവരുടെ പരിക്കും ഗുരുതരമല്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പത്തനംതിട്ട ഓമല്ലൂർ ഷട്ടർ മുക്കിൽവെച്ചാണ് അപകടമുണ്ടായത്.
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത ശേഷം താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് എംഎൽഎ സഞ്ചരിച്ചിരുന്ന കാറിലേക്ക് മറ്റൊരു കാർ ഇടിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
















































