BREAKING NEWS

“ഹിന്ദു വിശ്വാസത്തെ അപമാനിക്കാൻ ഇനിയാരും ധൈര്യപ്പെടരുത്”, സന്യാസിമാരെ മാത്രമല്ല, ഹിന്ദുക്കളെയും കൂടിയാണ് പ്രതിപക്ഷം അവഹേളിച്ചത്, രാജ്യത്തെ ജനങ്ങൾ ഒരിക്കലും മാപ്പ് നല്‍കില്ല, മറ്റ് മത പുരോഹിതന്മാരുടെ വേഷം ധരിച്ച് ആ മതങ്ങളെ നിങ്ങള്‍ പരിഹസിക്കുമോ?? പാര്‍ലമെന്റില്‍ പ്രതിപക്ഷ എംപിമാര്‍ നടത്തിയ നാടകത്തിനെതിരെ രൂക്ഷ വിമര്‍ശനം

· · 1 min read
Share: Copied!

ന്യൂഡൽഹി: പാർലമെന്റ് പരിസരത്ത് കോൺഗ്രസിന്റെയും സമാജ്‌വാദി പാർട്ടിയുടെയും നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ നടത്തിയ പ്രതീകാത്മക നാടകത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി). ഹിന്ദു വിശ്വാസത്തെയും സന്യാസി സമൂഹത്തെയും അപമാനിക്കുന്ന തരത്തിലുള്ള നടപടിയാണ് പ്രതിപക്ഷ എംപിമാർ നടത്തിയതെന്ന് ആരോപിച്ച് വിഎച്ച്പി അന്താരാഷ്‌ട്ര ജോയിന്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയിൻ പ്രസ്താവിച്ചു . ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് ലോക്സഭാ സ്പീക്കറോട് വിഎച്ച്പി ആവശ്യപ്പെട്ടു. ഹിന്ദു വിശ്വാസത്തെ ഇത്തരത്തിൽ അപമാനിക്കാൻ ആരും ധൈര്യപ്പെടാതിരിക്കാനുള്ള സന്ദേശം നൽകുന്ന തരത്തിൽ ഏറ്റവും കർശനമായ നടപടി എംപിമാർക്കെതിരെ സ്വീകരിക്കണമെന്നാണ് സുരേന്ദ്ര ജെയിൻ ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ നിയമനടപടി സ്വീകരിക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

പ്രതിപക്ഷ എംപിമാരുടെ നടപടി ഹിന്ദുവികാരത്തെ വ്രണപ്പെടുത്തുകയും സന്യാസി സമൂഹത്തെ അപമാനിക്കുകയും ചെയ്തുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഒരു സന്യാസിയുടെ വേഷം ധരിച്ച് പ്രതിഷേധം നടത്തിയതിലൂടെ സന്യാസിമാരെ മാത്രമല്ല, ഹിന്ദു വിശ്വാസങ്ങളെയും അവഹേളിച്ചുവെന്നും രാജ്യത്തെ ജനങ്ങൾ ഇത്തരം നടപടികൾക്ക് ഒരിക്കലും മാപ്പുനൽകില്ലെന്നും സുരേന്ദ്ര ജെയിൻ പറഞ്ഞു. രാമായണത്തെ പരാമർശിച്ചുകൊണ്ട്, “രാവണൻ സീതയെ തട്ടിക്കൊണ്ടുപോകാൻ സന്യാസിയുടെ വേഷം ധരിച്ചതുപോലെ, പ്രതിപക്ഷം സന്യാസിയുടെ വേഷം ധരിച്ച് ഹിന്ദു വിശ്വാസത്തെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയാണോ” എന്നും അദ്ദേഹം ചോദിച്ചു. ഇത്തരം പ്രതീകാത്മക പ്രതിഷേധങ്ങൾ ഹിന്ദു സമൂഹത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, മറ്റ് മതങ്ങളിലെ പുരോഹിതന്മാരുടെ വേഷം ധരിച്ച് ആ മതങ്ങളെ പരിഹസിക്കാൻ പ്രതിപക്ഷം തയ്യാറാകുമോയെന്നും സുരേന്ദ്ര ജെയിൻ ചോദ്യം ഉയർത്തി. ഹിന്ദു വിശ്വാസങ്ങളെ മാത്രമാണ് അവർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു. പാർലമെന്റ് പരിസരത്ത് നടന്ന പ്രതിഷേധം രാഷ്‌ട്രീയപരമായ ഒരു പ്രതിഷേധമെന്നതിലുപരി മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിലായിരുന്നുവെന്നാണ് വിഎച്ച്പിയുടെ നിലപാട്.

BREAKING NEWS
‘ജനം പുറംകാലുകണ്ട് ചവിട്ടി പുറത്താക്കിയ പിണറായിയെ രക്ഷിക്കാനുള്ള ദൗത്യമാണ് സതീശൻ ഏറ്റെടുത്തിരിക്കുന്നത്’; മാസപ്പടി കേസ് ഹർജിക്കാരൻ കെ.എം. ഷാജഹാൻ
13 Oct 2026
BREAKING NEWS
കാണാതായ 24 കാരിയുടെ മൃതദേഹം പെരുമ്പ പുഴയിൽ; പയ്യന്നൂർ ടൗണിലെ മാളിൽ ജീവനക്കാരിയായിരുന്നു
13 Oct 2026
BREAKING NEWS
ലാത്തിയും ലഹരിയും നല്‍കി ക്രിമിനലുകളെ ഉപയോഗിച്ച് പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്, മദ്യപിച്ച് ഡ്യൂട്ടിക്കെത്തി വിദ്യാര്‍ത്ഥികളെ തല്ലിച്ചതയ്ക്കാന്‍ ഒരു പൊലീസുകാരന് എങ്ങനെയാണ് ധൈര്യം ലഭിക്കുന്നത്?? ക്രിമിനല്‍ പൊലീസുകാരെ കയറൂരി വിടുന്ന സമീപനം അംഗീകരിക്കാനാകില്...
13 Oct 2026
BREAKING NEWS
ചിക്കൻപോക്സ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് പൊലീസ് തന്നെ വലിച്ചിഴച്ചത്, ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിച്ചത്, കാപ്പ കേസിന് പിന്നിൽ വി കെ പ്രശാന്തിന്റെ മുൻവൈരാഗ്യം, ജയിലിൽ താൻ കൊടിയ പീഡനം നേരിട്ടു- ആര്‍ സുഗതന്‍
13 Oct 2026