പാലക്കാട്: പിടി പീരിയഡില്‍ കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥികളെ മര്‍ദിച്ച കായികാധ്യാപകനെതിരെ കേസെടുത്ത് പൊലീസ് . കഞ്ചിക്കോട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം.
കായികാധ്യാപകനായ സാദിഖിനെതിരെയാണ് വിദ്യാർത്ഥികൾ പരാതി നൽകിയത്. മർദിച്ചതിന് പുറമെ അധ്യാപകൻ മോശമായ ഭാഷയിൽ സംസാരിച്ചതായും പരാതിയിൽ ആരോപിക്കുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ വാളയാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ സ്കൂൾ അധികൃതരിൽ നിന്നും വിശദീകരണം തേടാനും പൊലീസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.

















































