BREAKING NEWS

തട്ടിപ്പ് കേസ് പ്രതിയെ പിടകൂടാനെത്തിയ പൊലീസുകാരുടെ ബൈക്കില്‍ ജീപ്പിടിച്ചു കയറ്റി, നാലുകേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍

· · 1 min read
Share: Copied!

നെയ്യാറ്റിൻകര: സാമ്പത്തിക തട്ടിപ്പ് കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാരുടെ ബൈക്കില്‍ ജീപ്പിടിപ്പിച്ചു.
മൂന്നു പൊലീസുകാർക്ക് ഗുരുതര പരിക്ക്. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടി. മാറനല്ലൂർ വണ്ടന്നൂരിന് സമീപം തേവരക്കോട് അംബേദ്കർ കോളനിക്ക് സമീപമാണ് സംഭവം.

നെയ്യാറ്റിൻകര കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവന്ന ധനകാര്യ സ്ഥാപന ഉടമ സനൂജാണ് പൊലീസുകാർക്ക് നേരെ വാഹനം ഇടിച്ചുകയറ്റിയത്. ബൈക്കിലെത്തിയ എസ്.ഐ അക്ഷയ് കുമാർ, പൊലീസുകാരായ ആൻറണി, നിതിൻ എന്നിവർക്കാണ് പരിക്കേറ്റത്. സ്വര്‍ണപണയ തട്ടിപ്പുമായി ബന്ധപ്പെട്ട സനൂജ് നാലു കേസുകളിൽ പ്രതിയാണ്.

വിവിധ വ്യക്തികളിൽനിന്ന് നാലുകോടിയോളം രൂപ തട്ടിയെന്നാണ് കേസ്.രണ്ടാംപ്രതി ശ്രീജിത്തിനെ രണ്ടുദിവസം മുമ്പ് നെയ്യാറ്റിൻകര പൊലീസ് പിടികൂടി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സനൂജ് തേവരക്കോട് ഉണ്ടെന്ന ലഭിച്ചത്.

BREAKING NEWS
'നീ പോ മോനെ ദിനേശാ'- സഞ്ജുവിനോട് സച്ചിൻ ടെൻഡുൽക്കർ; പിന്നാലെ ലാലേട്ടന്റെ മാസ് മറുപടി, ’ മോനെ സഞ്ജു...അടുത്ത ബൗളർ നിന്നെ കാത്തിരിക്കുന്നു'; സോഷ്യൽ മീഡിയയിൽ തരംഗം
05 Nov 2026
BREAKING NEWS
വി ഡി സതീശൻ സംഘി മുഖ്യമന്ത്രി, നുണകൾ സമൃദ്ധമായി ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി അദ്ദേഹം മാറി, ആര്‍എസ്എസ് താല്പര്യം പാലിക്കുന്ന അടിമ, ചില നുണകൾ സത്യം പോലെയാണ് സതീശന്‍ പറയുന്നത്- പി രാജീവ്
05 Nov 2026
BREAKING NEWS
ഓച്ചിറ പീഡനക്കേസ് പ്രതിക്കെതിരെ കൂടുതൽ പരാതികൾ, മുഹമ്മദ് നിയാസിൽ നിന്ന് തനിക്കും സമാനദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് കൊല്ലം സ്വദേശിനി, 16 കാരിയെ പീഡിപ്പിച്ച കേസിൽ ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെ തെളിവുകൾ, സാമ്പത്തിക ഇടപാടുകളും ഭൂമി വാങ്ങലും അന്വേഷണ പരിധിയിൽ
05 Nov 2026
BREAKING NEWS
പറ്റിച്ചു, സ്വർണ്ണം വില കുറഞ്ഞെന്ന് വിചാരിച്ചിടത്തുനിന്ന് വൻ കുതിച്ച് ചാട്ടം; ഒറ്റദിവസം പവന് കൂടിയത് 2,360 രൂപ, വില 1.07 ലക്ഷം കടന്നു
05 Nov 2026