BREAKING NEWS

ചോദ്യങ്ങള്‍ക്ക് വേഗത്തില്‍ ഉത്തരം പറഞ്ഞില്ല, ഒൻപത് വയസ്സുകാരിയുടെ കൈകളില്‍ ശക്തിയായി ഇടിച്ചു, വടികൊണ്ട് തുടയില്‍ ക്രൂരമായി പരിക്കേല്‍പ്പിച്ചു, അമ്മയ്ക്കെതിരെ കേസ്, മുന്‍പും സമാന ക്രൂരത അരങ്ങേറിയതായി മകള്‍

· · 1 min read
Share: Copied!

മൂവാറ്റുപുഴ: ചോദ്യങ്ങൾക്ക് വേഗത്തിൽ ഉത്തരം നൽകിയില്ലെന്നാരോപിച്ച് ഒൻപത് വയസ്സുകാരിയായ മകളെ ക്രൂരമായി മർദിച്ച അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. പായിപ്ര സ്വദേശിനിയായ നുഫിയക്കെതിരെയാണ് മൂവാറ്റുപുഴ പൊലീസ് കേസെടുത്തത്. ഒൻപത് വയസ്സുകാരിയായ മകൾ പിതാവിനൊപ്പം നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ രണ്ടാം തീയതി രാത്രി ഏഴരയോടെയാണ് കേസിനാസ്പദമായ സംഭവം.

കുട്ടി പഠിച്ചുകൊണ്ടിരുന്ന സമയത്ത് മാതാവ് നുഫിയ ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു. എന്നാൽ കുട്ടിക്ക് വേഗത്തിൽ ഉത്തരം നൽകാൻ സാധിച്ചില്ല. ഇതിൽ പ്രകോപിതയായ മാതാവ് കുട്ടിയുടെ ഇടതു കൈപ്പത്തിയിലും കൈകളിലും ശക്തിയായി അടിക്കുകയും, വടിയെടുത്ത് ഇടതു കാൽ തുടയിൽ അടിച്ചു പരുക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.

പഠനവുമായി ബന്ധപ്പെട്ട് മുൻപും അമ്മയിൽ നിന്ന് സമാനമായ ക്രൂരതകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കുട്ടി പൊലീസിനു മൊഴി നൽകി. മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴും, ചോദ്യങ്ങൾക്ക് ഉത്തരം നൽകാത്തതിന് അമ്മ കഴുത്തിനു കുത്തിപ്പിടിച്ച് വേദനിപ്പിച്ചിരുന്നതായി ഒൻപതു വയസ്സുകാരി വെളിപ്പെടുത്തി.

BREAKING NEWS
കരിപ്പൂർ സ്വർണക്കടത്ത് തട്ടിക്കൊണ്ടുപോകൽ നാടകം; ഭർത്താവിന് പങ്കില്ലെന്ന് പൊലീസ്, കേസിൽനിന്ന് ഒഴിവാക്കി; ആസൂത്രണം ചെയ്തത് പ്രിയങ്കയും സുഹൃത്തും; നാലുപേർ റിമാൻഡിൽ
05 Nov 2026
BREAKING NEWS
'നീ പോ മോനെ ദിനേശാ'- സഞ്ജുവിനോട് സച്ചിൻ ടെൻഡുൽക്കർ; പിന്നാലെ ലാലേട്ടന്റെ മാസ് മറുപടി, ’ മോനെ സഞ്ജു...അടുത്ത ബൗളർ നിന്നെ കാത്തിരിക്കുന്നു'; സോഷ്യൽ മീഡിയയിൽ തരംഗം
05 Nov 2026
BREAKING NEWS
വി ഡി സതീശൻ സംഘി മുഖ്യമന്ത്രി, നുണകൾ സമൃദ്ധമായി ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി അദ്ദേഹം മാറി, ആര്‍എസ്എസ് താല്പര്യം പാലിക്കുന്ന അടിമ, ചില നുണകൾ സത്യം പോലെയാണ് സതീശന്‍ പറയുന്നത്- പി രാജീവ്
05 Nov 2026
BREAKING NEWS
ഓച്ചിറ പീഡനക്കേസ് പ്രതിക്കെതിരെ കൂടുതൽ പരാതികൾ, മുഹമ്മദ് നിയാസിൽ നിന്ന് തനിക്കും സമാനദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് കൊല്ലം സ്വദേശിനി, 16 കാരിയെ പീഡിപ്പിച്ച കേസിൽ ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെ തെളിവുകൾ, സാമ്പത്തിക ഇടപാടുകളും ഭൂമി വാങ്ങലും അന്വേഷണ പരിധിയിൽ
05 Nov 2026