BREAKING NEWS

‘എത്രയും ബഹുമാനപ്പെട്ട ഠീം ഠോം അറിയാൻ, താങ്കൾക്ക് കോടതി സന്ദർശന ഭാഗ്യം സിദ്ധിച്ചതായി അറിയുന്നു, കോട്ടും കുപ്പായോം കറുപ്പുമൊക്കെ കാണുമ്പോൾ അങ്ങയുടെ അനുകരണത്വരയുണരുമെന്നറിയാം. ആപത്താണ്, കോടതിയലക്ഷ്യം മാത്രമല്ല കൊട്ടുവടിയാൽ പിടലിയിൽ താഡനമേൽക്കാനും യോഗം കാണുന്നുണ്ട്’…  എംഎ നിഷാദ്

· · 1 min read
Share: Copied!

നടി അൻസിബ ഹസന്റെ പരാതിയിൽ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചതിന് പിന്നാലെ നടനെതിരെ പരിഹാസവുമായി സംവിധായകൻ എം.എ. നിഷാദ് രം​ഗത്ത്. നടന്റെ പേര് പറയാതെ, ‘ഠീം ഠോം’ എന്ന് അഭിസംബോധന ചെയ്താണ് നിഷാദിന്റെ കുറിപ്പ്. കോടതിയിൽ മജിസ്‌ട്രേറ്റിനെ അനുകരിക്കാൻ ശ്രമിക്കരുതെന്ന ഉപദേശമാണ് നിഷാദ് പരിഹാസരൂപേണ ടിനിക്ക് നൽകിയത്.

കോടതി നിർദേശത്തെക്കുറിച്ചുള്ള വാർത്താ കാർഡ് പങ്കുവെച്ചായിരുന്നു നിഷാദിന്റെ പരിഹാസം. കുറിപ്പ് ഇങ്ങനെ-
‌
എത്രയും ബഹുമാനപ്പെട്ട ഠീം ഠോം അറിയാൻ. താങ്കൾക്ക് കോടതി സന്ദർശനഭാഗ്യം സിദ്ധിച്ചതായി അറിയുന്നു. ഈ സവിശേഷസാഹചര്യത്തിൽ ഒരുപദേശമെന്നോണം ഒരൂട്ടം … കോടതീൽ ചെന്നിട്ട് മൈസ്രേട്ടിനെ അനുകരിക്കാൻ നിൽക്കരുത്.. കോട്ടും കുപ്പായോം കറുപ്പുമൊക്കെ കാണുമ്പോൾ അങ്ങയുടെ ഉള്ളിൽ അനുകരണത്വരയുണരുമെന്നറിയാം.. ആപത്താണെന്ന് മാത്രമല്ല, കോടതിയലക്ഷ്യം കൂടാതെ കൊട്ടുവടിയാൽ പിടലിയിൽ താഡനമേൽക്കാനും യോഗം കാണുന്നുണ്ട്. ആയതിനാൽ നീതിപീഠത്തെ പീഡിപ്പിക്കാനുള്ള നടപടികളിൽ നിന്നും താങ്കൾ ഒഴിഞ്ഞുനില്ക്കുമെന്ന് വിശ്വസിക്കട്ടെ..
– മൂന്നു പടങ്ങളിൽ അങ്ങയെ അഭിനയിപ്പിക്കാൻ ഭാഗ്യമുണ്ടായൊരു സംവിധായകൻ.

അതേസമയം ടിനി ടോം വ്യക്തിയധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് അൻസിബ ഹസൻ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ പ്രാഥമികാന്വേഷണം നടത്തിയ പോലീസ് കേസെടുക്കാൻ കഴിയില്ലെന്ന നിഗമനത്തിൽ എത്തിച്ചേരുകയായിരുന്നു. ഇതോടെ ടിനി ടോമിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി അൻസിബ കോടതിയെ സമീപിച്ചു. അൻസിബയുടെ ആവശ്യം അനുവദിച്ച കോടതി, ടിനിക്കെതിരെ കേസെടുക്കാൻ നിർദേശിച്ചു.

സുരേഷ് ഗോപി, പൃഥ്വിരാജ് തുടങ്ങിയവരെ നായകന്മാരാക്കി മലയാളത്തിൽ സിനിമയൊരുക്കിയ സംവിധായകനാണ് എം.എ. നിഷാദ്. പൃഥ്വിരാജ് നായകനായ പകൽ ആണ് ആദ്യചിത്രം. സുരേഷ് ഗോപിയെ നായകനാക്കി ആയുധം, വൈരം എന്നീ ചിത്രങ്ങൾ സംവിധാനംചെയ്തു. ലർക്ക് ആണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

വീണയ്ക്ക് സിഎംആർഎല്ലിൽനിന്ന് ലഭിച്ചത് 2.78 കോടി, പണം എങ്ങനെ വിനിയോ​ഗിച്ചുവെന്നതിൽ ഒരു അമ്പും തുമ്പുമില്ല, മൊഴികളിൽ പൊരുത്തക്കേട്, കൃത്യമായ രേഖകൾ ഹാജരാക്കിയില്ല!! അന്വേഷണം മുഹമ്മദ് റിയാസിലേക്കും, എംഎൽഎയുടെ അക്കൗണ്ടുകൾ പരിശോധിക്കും

BREAKING NEWS
'മരണമെത്തുന്ന നേരത്ത് നീയെന്റ അരികിൽ ഇത്തിരി നേരമിരിക്കണേ... '; റഫീഖ് അഹമ്മദ് കാണാനെത്തിയപ്പോൾ കവിതയുടെ വരികൾ ഓർമയിൽനിന്ന് ചൊല്ലി ലീലാവതി ടീച്ചർ; സമുദ്രവും പർവതവും കാണിച്ചുതരുന്നത് അവയുടെ വലിപ്പമല്ല, നമ്മുടെ നിസ്സാരതയാണെന്ന് ​ഗാനരചയിതാവ്
31 Oct 2026
BREAKING NEWS
മേശയ്ക്ക് മുകളിലേക്ക് തലയിടിപ്പിച്ചു, നിലത്തേക്ക് തള്ളിയിട്ട് കല്ലും ചെടിച്ചട്ടിയും കൊണ്ട് മുഖത്തും ശരീരത്തും ക്രൂരമായി മർദിച്ചു, കെ ജി വിദ്യാര്‍ത്ഥിനിക്ക് മൂന്നാം ക്ലാസുകാരന്റെ ക്രൂര മര്‍ദനം
31 Oct 2026
BREAKING NEWS
"എന്റെ ഇരയുടെ കുടുംബത്തെക്കുറിച്ചും അവർ അനുഭവിച്ച വേദനയെയും നഷ്ടത്തെയും കുറിച്ചും ഞാൻ ചിന്തിച്ചുകൊണ്ടിരിക്കുന്നു... ആ രാത്രിക്ക് ശേഷം ഒരു നിമിഷം പോലും വേദനയില്ലാതെ കടന്നുപോയിട്ടില്ല, ശരീരം വേദനിക്കുന്നു, കൈകളും കൈപ്പത്തികളും വേദനിക്കുന്നു, തൊണ്ടയ്ക്കും വേദന, ഇപ്പോഴും സംസാരിക്കാൻ ബുദ്ധിമുട്ടാണ്......
31 Oct 2026
BREAKING NEWS
മറ്റൊരാൾക്ക് പരുക്കേൽക്കുമ്പോൾ മാത്രമാണോ വൈഭവ് സൂര്യവംശിയെ കളിപ്പിക്കുക? അങ്ങനെയാണെങ്കിൽ അവനെ വീട്ടിലേക്ക് മടക്കിയയക്കൂ, അതല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് മടങ്ങട്ടെ, ഇന്ത്യൻ ടീമിന്റെ ഭാവി പദ്ധതികളിൽ വൈഭവിന് സ്ഥാനമുണ്ടോ? വ്യക്തത വേണം- വണ്ടർകിഡ്ഡിനെ പുറത്തിരുത്തിയതിൽ അതൃപ്തി, ടീമിന്റെ പദ...
31 Oct 2026