കൊച്ചി: കൊച്ചിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഫോറം മാളിന് സമീപം തട്ടുകട പരിസരത്താണ് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
ജനിച്ച് ഒരു ദിവസമോ, അല്ലെങ്കിൽ പ്രസവിച്ചു മണിക്കൂറുകൾ മാത്രമോ പ്രായമുള്ള കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതെന്ന് മരട് പോലീസ് വ്യക്തമാക്കി. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും കുഞ്ഞിനെ എറണാകുളം അമ്മതൊട്ടിലിലേക്ക് കൈമാറിയെന്നും പോലീസ് അറിയിച്ചു.















































