പാലക്കാട്: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി. പാലക്കാട് ആര്യമ്പാവ് കുണ്ടൂർക്കുന്നിലാണ് സംഭവം. കൊമ്പം പള്ളത്ത് വീട്ടിൽ സുകുമാരൻ (43), ദീപ (38) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. കുടുംബം വഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് നിഗമനം. സംഭവം നടക്കുമ്പോൾ 19 കാരിയായ മകൾ വീട്ടിൽ ഉണ്ടായിരുന്നു. മകളുടെ മുന്നിലിട്ടാണ് ക്രൂരമായ കൊലപാതകം നടന്നത്.
സുകുമാരൻറെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ദീപയെ നാട്ടുകാർ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.

















































