BREAKING NEWS

“ഞങ്ങൾ ഒരു കരാറും ഒപ്പിട്ടിട്ടില്ല, സഖ്യകക്ഷികളെ പോലും അറിയിക്കാതെ പരമരഹസ്യമായിട്ട് പിണറായി സർക്കാർ ഒപ്പിട്ട കരാറാണിത്, അന്നത്തെ വിദ്യാഭ്യാസ മന്ത്രിയുടെ പണികളാണിതൊക്കെ, കഴുത്തും കത്തിയും കൂടി നിങ്ങൾ കേന്ദ്രത്തിന് കൊടുത്തു”- സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് എന്‍ ഷംസുദ്ദീന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: പി.എം ശ്രീ വിഷയത്തിൽ സിപിഎമ്മിന്റെ വിമര്‍ശനങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. പി.എം ശ്രീയിൽ ഒപ്പിട്ടതോടെ കേന്ദ്ര സർക്കാറിന് മുന്നിൽ കഴുത്തും കത്തിയും കൊടുത്തത് പിണറായി സർക്കാറാണെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. ‘കരാറിൽനിന്ന് പിന്മാറാനുള്ള ഏക അധികാരവും അവകാശവും കേന്ദ്ര ഗവൺമെന്റിന് മാത്രമാണുള്ളതെന്നാണ് 2025 ഒക്ടോബർ 16ന് നിങ്ങൾ ഒപ്പിട്ട ആ ധാരണാപത്രത്തിൽ പറയുന്നത്. കേന്ദ്ര ഗവൺമെന്റിന് നിങ്ങൾ ഒപ്പിട്ടു കൊടുത്താണിത്. കഴുത്തും കത്തിയും കൂടി നിങ്ങൾ അവിടെ കൊടുത്തു.

പൊതുതാല്പര്യം മുൻനിർത്തി 30 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകി ഈ കരാർ റദ്ദാക്കാനോ അവസാനിപ്പിക്കാനോ ഉള്ള അവകാശം കേന്ദ്രസർക്കാരിൽ മാത്രം നിക്ഷിപ്തമായിരിക്കുന്നു. ഇതാണ് ഇടതുപക്ഷം ഒപ്പിട്ട കരാറിലെ വ്യവസ്ഥ. സത്യത്തിൽ സംസ്ഥാനത്തിന്റെ താല്പര്യങ്ങൾ ബലികഴിച്ച് പിണറായി സർക്കാർ ഒപ്പുവെച്ച ഒരു കരാറിനെ കുറിച്ചാണ് ഇപ്പോൾ വ്യാജപ്രചാരണം നടത്തുന്നവർ ഓർക്കേണ്ടത്. ഈ സർക്കാർ അധികാരത്തിൽ വന്നിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. ഞങ്ങൾ ഒരു കരാർ എവിടെയും ഒപ്പിട്ടിട്ടില്ല. നിങ്ങൾ ചെയ്തതുപോലെ നിഗൂഢമായ പ്രവർത്തനങ്ങളൊന്നും നടത്തിയിട്ടില്ല.

എല്ലാവരെയും ഇരുട്ടിൽ നിർത്തി, ക്യാബിനറ്റിൽ പോലും ചർച്ച ചെയ്യാതെ വളരെ ഗൂഢമായി രഹസ്യമായി ഒപ്പുവെച്ച ഒരു കരാറാണിത്. സഖ്യകക്ഷികളെ പോലും അറിയിക്കാതെ പരമരഹസ്യമായിട്ട് ചെയ്തു. മുഖ്യമന്ത്രിയുടെ ഒത്താശയോടു കൂടി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയാണ് ഈ പണികളൊക്കെ ചെയ്തത്. ആ ജാള്യത മറക്കാനാണ് ഞങ്ങൾക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. നിങ്ങൾ ഒപ്പിട്ട കരാർ നിങ്ങൾ റദ്ദാക്കി എന്നാണ് നിങ്ങളുടെ വാദം. എവിടെ റദ്ദാക്കി? ആ കത്ത് ഞാൻ വായിക്കാം. നിങ്ങൾ കൊടുത്തത് 2025 നവംബർ 12ന് നൽകിയ കത്തിൽ കരാർ റദ്ദാക്കണമെന്നോ തുടർ നടപടി വേണ്ടെന്നോ പറയുന്നില്ല. ആശങ്കകൾ ചർച്ച ചെയ്യാൻ മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് വരുന്നതുവരെ എംഓയു നടപ്പാക്കുന്നത് താൽക്കാലികമായി നീട്ടി വെക്കേണ്ടതാണെന്ന് അറിയിച്ചു’ -ഷംസുദ്ദീൻ പറഞ്ഞു.

BREAKING NEWS
സൂക്ഷിക്കണേ... ശക്തമായ ഇടിക്കു സാധ്യത!! സംസ്ഥാനത്ത് നാളെയോ, മറ്റന്നാളോ തുലാവർഷം എത്തും, ശക്തമായ മഴയ്ക്ക് സാധ്യത, നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
14 Oct 2026
BREAKING NEWS
ഒച്ചവെക്കാതിരിക്കാൻ വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കയറുകൊണ്ട് കുരുക്കിട്ട് വരിഞ്ഞുമുറുക്കി... കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ നിർബന്ധിച്ചു, വൈരാ​ഗ്യത്തിൽ 16 കാരി കാമുകനെ വിളിച്ചുവരുത്തി മുത്തശ്ശിയെ കൊലപ്പെടുത്തി- കൗമാരക്കാരി കസ്റ്റഡിയിൽ, ഒളിവിൽ പോയ 23കാരനായി അന്വേഷണം ഊർജിതം
14 Oct 2026
BREAKING NEWS
'നീ നോക്കിക്കോടി, അനുഭവിക്കുമെടി, എനിക്കെന്റെ കൂടപ്പിറപ്പിനെയാടി നഷ്ടമായത്'...  ശാപവാക്കുകളും പിന്നാലെ തെറിയഭിഷേകവും!! സ്വത്ത് എഴുതി നൽകിയില്ല- രാജു എഡ്വേഡിനെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനെത്തിച്ച ലേഖ മേരിക്കു നേരെ ചീമുട്ടയേറ്, നാട്ടുകാർക്കു മുന്നിലൂടെ നടന്നു നീങ്ങി...
14 Oct 2026
BREAKING NEWS
മിനി കൂപ്പർ വാഹനാപകടത്തിൽ സുഹൈൽ ഉൾപ്പെടെയുള്ള പ്രതികൾ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റ‍ഡിയിൽ!! പ്രതികൾക്ക് മദ്യം വിളമ്പിയ ബാറുകൾക്കും പണികിട്ടി, മൂന്ന് ബാറുകളുടേയും ലൈസൻസ് റദ്ദാക്കി... മരണപ്പെട്ടവരുമായി പ്രതികൾക്ക് മുൻകാല ബന്ധമുണ്ടോയെന്നതും അന്വേഷണ പരിധിയിൽ
14 Oct 2026