കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ നിലവിലെ വിവാദങ്ങളെയും ആഭ്യന്തര പ്രശ്‌നങ്ങളെയും കുറിച്ച് പ്രതികരിച്ച് നടൻ മമ്മൂട്ടി. സംഘടനയ്ക്കുള്ളിലെ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ടെത്താനാകുമെന്നും അതിനായി കുറച്ച് സമയം കാത്തിരിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മമ്മൂട്ടി നിലപാട് വ്യക്തമാക്കിയത്. നിലവിലെ സാഹചര്യങ്ങളെ കുറിച്ച് കൂടുതൽ വിശദാംശങ്ങളിലേക്ക് പോകാതെ, പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു.














































