നടി ഉഷ ഹസീനയുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി നടി ലക്ഷ്മി പ്രിയ. 23 വര്‍ഷമായി ഒരേ ഭര്‍ത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാന്‍. ഹിന്ദു ഭര്‍ത്താവിന് വേണ്ടി ലക്ഷ്മിയും കാലങ്ങള്‍ക്ക് ശേഷം മുസ്ലിം ഭര്‍ത്താവിന് വേണ്ടി സബീനയായി തുടരുകയും ചെയ്യുന്നവള്‍ അല്ല ലക്ഷ്മി പ്രിയ എന്നായിരുന്നു താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. നിങ്ങളുടെ പേരില്‍ ഉള്ളത് പോലെ രണ്ട് വള്ളത്തില്‍ അല്ല കാല്. ഹിന്ദു എന്ന് പേര് കൊണ്ട് തോന്നിപ്പിക്കുന്ന ഉഷയും മുസ്ലിം എന്ന് തോന്നിയ്ക്കുന്ന ഹസീനയും അല്ല. ലക്ഷ്മി പ്രിയ, ഒരേ ഒരു ഐഡന്റ്റ്റി. സനാതന ധര്‍മ്മ വിശ്വാസിയായ ലക്ഷ്മി പ്രിയ.
നിങ്ങളെപ്പോലെ ചിലര്‍ക്ക് ഉഷയും ചിലര്‍ക്ക് ഹസീനയും അല്ലെന്നും ലക്ഷ്മി പ്രിയ പറയുന്നു. ആ വാക്കുകളിലേക്ക്:ചില നല്ല മനുഷ്യര്‍ ഇപ്പോഴുമുണ്ട്. അവര്‍ നമുക്ക് സാന്ത്വനമാകും. മുറിവുകളില്‍ ലേപനമാകും. ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ചില മനുഷ്യര്‍ , ഇനിയൊരിക്കലും കാണാന്‍ വിദൂര സാധ്യത പോലുമില്ലാത്ത മനുഷ്യര്‍. അകലങ്ങളില്‍ ഇരുന്ന് അവര്‍ നമ്മേ സ്‌നേഹിച്ചു കൊണ്ടേ ഇരിക്കും. അത്തരത്തില്‍ ആരോ ചെയ്ത വീഡിയോയാണിത്. നിറഞ്ഞ സ്‌നേഹവും നന്ദിയും അറിയിക്കട്ടെ, ആ അജ്ഞാത സുഹൃത്തിന്! മറ്റ് ചിലരുണ്ട്, അമ്മയായും അമ്മയിയായും ഒക്കെ വര്‍ഷങ്ങളായി കൂടെ കാണും. അവസരം വരുമ്പോ കട്ടപ്പയെ പോലെ പിന്നില്‍ കുത്തി വീഴ്ത്തും, ചത്തു എന്ന് കരുതി വീണ്ടും വീണ്ടും ചവിട്ടിയരയ്ക്കും. അവര്‍ അറിയുന്നില്ല, നമ്മുടെ ഉള്ളിലെ ആത്മീയ ശക്തിയെപ്പറ്റി. പുലി പതുങ്ങുന്നത് ഒളിയ്ക്കാന്‍ അല്ല. കൂടുതല്‍ ശക്തമായി മുന്നോട്ട് കുതിക്കാനാണ്. അവനവന്‍ വിചാരിച്ചാല്‍ മാത്രം തളരുന്ന ജനുസ്സ് ആണ് എന്റേത്.
മനുഷ്യന്‍, അനുഭവങ്ങളുടെ മൂശയില്‍ വാര്‍ക്കപ്പെട്ടതാവണം. ഒരു ശക്തിയ്ക്കും അങ്ങനെയുള്ളവരെ തച്ചുടയ്ക്കാന്‍ ആവില്ല. ഉഷ ഹസീനയോട്, 23 വര്‍ഷമായി ഒരേ ഭര്‍ത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാന്‍. ഹിന്ദു ഭര്‍ത്താവിന് വേണ്ടി ലക്ഷ്മിയും കാലങ്ങള്‍ക്ക് ശേഷം മുസ്ലിം ഭര്‍ത്താവിന് വേണ്ടി സബീനയായി തുടരുകയും ചെയ്യുന്നവള്‍ അല്ല ലക്ഷ്മി പ്രിയ. എന്ന് വച്ചാല്‍ നിങ്ങളുടെ പേരില്‍ ഉള്ളത് പോലെ രണ്ട് വള്ളത്തില്‍ അല്ല കാല്. ഹിന്ദു എന്ന് പേര് കൊണ്ട് തോന്നിപ്പിക്കുന്ന ഉഷയും മുസ്ലിം എന്ന് തോന്നിയ്ക്കുന്ന ഹസീനയും അല്ല. ലക്ഷ്മി പ്രിയ – ഒരേ ഒരു ഐഡന്റ്റ്റി. സനാതന ധര്‍മ്മ വിശ്വാസിയായ ലക്ഷ്മി പ്രിയ. നിങ്ങളെപ്പോലെ ചിലര്‍ക്ക് ഉഷയും ചിലര്‍ക്ക് ഹസീനയും അല്ല. എന്റെ മത സ്വാതന്ത്ര്യം ഭരണഘടന എനിക്ക് നല്‍കുന്ന സ്വാതന്ത്ര്യമാണെന്ന് ലക്ഷ്മി പ്രയി പറയുന്നു.















































