BREAKING NEWS

മുസ്‌ലിം വിഭാഗം കൂടുതല്‍ ഉള്ളിടത്താണ് ഈ ആരാധന കൂടുതല്‍, മദ്രസയിലേക്ക് 10 രൂപ തരാത്തവരാണ് ഫ്ലെക്സ് വെക്കാന്‍ പണം ചെലവാക്കുന്നത്, യൂറോപ്പുകാര്‍ക്കില്ലാത്ത ഫ്ലെക്സ് ഭ്രാന്ത് നമുക്കെന്തിനാണ്, അനാവശ്യ ആരാധന കുറക്കണമെന്ന് അബ്ദുസമദ് പൂക്കോട്ടൂര്‍

· · 1 min read
Share: Copied!

മലപ്പുറം: ലോകകപ്പിന്റെ ആവേശത്തില്‍ ആരാധകര്‍ ഫ്ലെക്സ് സ്ഥാപിക്കുന്നതിനെതിരെ വിമര്‍ശനവുമായി എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍. യൂറോപ്പുകാര്‍ക്കില്ലാത്ത ഫ്ലെക്സ് ഭ്രാന്ത് നമുക്കെന്തിനാണെന്നാണ് വിമര്‍ശനം.
മുസ്‌ലിം വിഭാഗം കൂടുതല്‍ ഉള്ളിടത്താണ് ഈ ആരാധന കൂടുതലെന്നും പള്ളിയിലേക്കോ മദ്രസയിലേക്കോ 10 രൂപ തരാത്തവര്‍ വരെ ഫ്ലെക്സ് വെക്കാന്‍ പണം ചെലവാക്കുന്നുവെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ കുറ്റപ്പെടുത്തി.

കളി കാണുന്നതിലും കളിക്കുന്നതിലും തെറ്റില്ല. നമ്മള്‍ അതിനൊന്നും എതിരല്ല. ഒരു നല്ല കല എന്ന രീതിയില്‍ ലോകകപ്പിന്റെ കാലികവിഷയങ്ങള്‍ ഒന്നും തന്നെ ചര്‍ച്ച ചെയ്യുന്നുമില്ല. ഇന്ത്യ ലോകകപ്പില്‍ കളിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഫ്ലെക്സ് വെക്കുന്നത് ശരിയെന്ന് കരുതാം. എന്നാല്‍ ഇന്ത്യ അതിന്റെ അയല്‍വക്കത്ത് പോലും എത്തിയിട്ടില്ല. ഈ താരാരാധന ഏറ്റവും കൂടുതല്‍ മലപ്പുറത്താണെന്നും പൂക്കോട്ടൂര്‍ കൂട്ടിച്ചേര്‍ത്തു.

പഠിക്കണമെന്നും ജോലി വാങ്ങണമെന്നും ആഗ്രഹമുള്ളവരാണ് കോട്ടയത്തും തിരുവനന്തപുരത്തുമെല്ലാം ഉള്ളത്. എന്നാല്‍ നമ്മുടെ ആളുകള്‍ അവിടെയും ഉണ്ടാകുമല്ലോ? അപ്പോള്‍ അവിടെയും ഫ്ലെക്‌സുകള്‍ ഉയരും. അനാവശ്യ ആരാധന കുറക്കണമെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

 

BREAKING NEWS
നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ മനസ്സിലേക്ക് വർഗീയ വിഷവും വെറുപ്പും കുത്തിനിറക്കുന്നവരാണ് യഥാർഥ ഭീകരവാദികള്‍, കന്യാസ്ത്രീകളെയും പുരോഹിതന്മാരെയും ആക്രമിച്ചവർക്കും ഗ്രഹാം സ്റ്റെയിനെയും കുഞ്ഞുങ്ങളെയും ചുട്ടെരിച്ചവര്‍ക്കും അറബി വേഷമല്ലായിരുന്നു- എം ശിവപ്രസാദ്
11 Nov 2026
BREAKING NEWS
‘അതുകൊണ്ടരിശം തീരാഞ്ഞവനാ പുരയുടെ ചുറ്റും മണ്ടി നടന്നു’ കുഞ്ചൻ നമ്പ്യാരുടെ വാക്കുകളെടുത്ത് പ്രയോ​ഗിച്ച് കോടതി... ഇനി എന്ത് മാപ്പ്?’ കേസിൽ എങ്ങനെ രണ്ട് FIR വന്നു?- വിദ്യാർഥി സസ്പെൻഷനിൽ സർവകലാശാല പരിഹാരം കാണാൻ ശ്രമിക്കണം, അല്ലെങ്കിൽ കോടതി തീരുമാനമുണ്ടാക്കും...
11 Nov 2026
BREAKING NEWS
സ്കൂൾ വാഹനത്തിൽ വച്ച് അഞ്ചു വയസുകാരി പീഡിപ്പിച്ചു, പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
11 Nov 2026
BREAKING NEWS
ഓട്ടോ, ടാക്‌സി നിരക്കുകൾ കൂടും; ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ; പുതിയ നിരക്ക് ജനുവരി ഒന്നുമുതൽ
11 Nov 2026