BREAKING NEWS

നല്ല കശുമാവിന്‍ വാറ്റ് ഇളനീരൊഴിച്ചു കൊടുക്കണം, ന്നിട്ട് ന്റെ ഗുണ്ടകളെ കൊണ്ട് തല്ലി നടു ഒടിക്കണം, പോയി പണിയെടുത്തു ജീവിക്കെടാ….. കാളി വീട്ടില്‍ ലക്ഷ്മി പ്രിയയാണ് പറയുന്നത്, ഓടെടാ, ട്രോളന്‍മാര്‍ക്കെതിരെ പരാതി നല്‍കി ലക്ഷ്മി പ്രിയ

· · 1 min read
Share: Copied!

സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ പരാതിയുമായി ലക്ഷ്മി പ്രിയ. 93 വീഡിയോകള്‍ അവയുടെ ലിങ്കുകള്‍, തമ്പ് ലൈന്‍ സ്‌ക്രീന്‍ ഷോട്ട് കള്‍ ഇവ പെന്‍ഡ്രൈവില്‍ പൊലീസിന് കൊടുത്തിട്ടുണ്ട്. കേരള പൊലീസിനെ നല്ല വിശ്വാസമുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം കാണാമെന്നും ലക്ഷ്മി പ്രിയ പറയുന്നു. ആ വാക്കുകളിലേക്ക്: മംഗലശ്ശേരി നീലകണ്ഠന്‍ സ്ത്രീ വേര്‍ഷന്‍. കാളി വീട്ടില്‍ ലക്ഷ്മി പ്രിയ. മദ്യപാനം, ചീട്ടുകളി, ഗുണ്ടായിസം. മദ്യപിക്കാനുള്ള കരിക്ക് വെട്ടി എടുക്കാന്‍ മാത്രം 5 ഏക്കര്‍ തെങ്ങിന്‍ തോപ്പ് വാങ്ങി ഇട്ടിരിക്കുന്നു… നര്‍ത്തകന്‍മാരെ കൊണ്ട് വരണം, അവരെ നൃത്തം ചെയ്യുമ്പോ കളിയാക്കണം, അവര്‍ ചിലങ്ക വലിച്ച് മുഖത്തേക്ക് എറിയണം. 20 ലക്ഷവും നാല്പതു ലക്ഷവും ചുമ്മാ പറ്റിക്കണം , ന്നിട്ട് അതിനും തെങ്ങിന്‍ തോപ്പ് വാങ്ങണം .

ആ പുതിയ തോട്ടത്തില്‍ വച്ച് ജീവിക്കാന്‍ ഒരു നിവര്‍ത്തിയുമില്ലാത്ത അവന്റെയൊക്കെ അമ്മമാരെ ഉള്‍പ്പെടെ അപരാദം മാത്രം പറഞ്ഞു ജീവിക്കുന്ന യൂട്യൂബര്‍ മാരെ വിളിച്ച് ഒരു പാര്‍ട്ടി കൊടുക്കണം. നല്ല കശുമാവിന്‍ വാറ്റ് ഇളനീരൊഴിച്ചു കൊടുക്കണം. ന്നിട്ട് ന്റെ ഗുണ്ടകളെ കൊണ്ട് തല്ലി നടു ഒടിക്കണം. ദാരികന്റെ ശിരസ്സ് പിളര്‍ന്നത് പോലെ അല്ല മക്കളേ, ജരാസന്ധനെ ഒരു കാലില്‍ പിടിച്ചു മറ്റേക്കാല്‍ വലിച്ചു കീറി തല തിരിച്ചിട്ട ഭീമസേനനെ പോലെ!

പോയി പണിയെടുത്തു ജീവിക്കെടാ….. ജീവിപ്പിക്കും….എന്റെ തെങ്ങിന്‍ തോപ്പില്‍ നിന്നെയൊക്കെ തൂമ്പാ എടുത്ത് കിളയ്ക്കാന്‍ നിര്‍ത്തും ഞാന്‍. നിന്നെയൊക്കെ പണിയെടുത്തു തന്നെ ജീവിപ്പിക്കുമെന്ന് ലക്ഷ്മി പ്രിയ പറയുന്നു.

BREAKING NEWS
നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ മനസ്സിലേക്ക് വർഗീയ വിഷവും വെറുപ്പും കുത്തിനിറക്കുന്നവരാണ് യഥാർഥ ഭീകരവാദികള്‍, കന്യാസ്ത്രീകളെയും പുരോഹിതന്മാരെയും ആക്രമിച്ചവർക്കും ഗ്രഹാം സ്റ്റെയിനെയും കുഞ്ഞുങ്ങളെയും ചുട്ടെരിച്ചവര്‍ക്കും അറബി വേഷമല്ലായിരുന്നു- എം ശിവപ്രസാദ്
11 Nov 2026
BREAKING NEWS
‘അതുകൊണ്ടരിശം തീരാഞ്ഞവനാ പുരയുടെ ചുറ്റും മണ്ടി നടന്നു’ കുഞ്ചൻ നമ്പ്യാരുടെ വാക്കുകളെടുത്ത് പ്രയോ​ഗിച്ച് കോടതി... ഇനി എന്ത് മാപ്പ്?’ കേസിൽ എങ്ങനെ രണ്ട് FIR വന്നു?- വിദ്യാർഥി സസ്പെൻഷനിൽ സർവകലാശാല പരിഹാരം കാണാൻ ശ്രമിക്കണം, അല്ലെങ്കിൽ കോടതി തീരുമാനമുണ്ടാക്കും...
11 Nov 2026
BREAKING NEWS
സ്കൂൾ വാഹനത്തിൽ വച്ച് അഞ്ചു വയസുകാരി പീഡിപ്പിച്ചു, പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
11 Nov 2026
BREAKING NEWS
ഓട്ടോ, ടാക്‌സി നിരക്കുകൾ കൂടും; ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ; പുതിയ നിരക്ക് ജനുവരി ഒന്നുമുതൽ
11 Nov 2026