ആഗോള കായിക-ആരോഗ്യ പ്രവണതകൾക്ക് അനുസൃതമായി റമദ ബൈ വിൻഡ്ഹാം, കുമ്പളം, കൊച്ചി റിസോർട്ടിൽ പുതുതായി നിർമ്മിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള പാഡൽ, പിക്കിൾബോൾ കോർട്ടുകൾ (റിവിയേര കോർട്ട്സ്) ഉദ്ഘാടനം ചെയ്തു. പ്രമുഖ വ്യവസായി ഡോ. വിജു ജേക്കബാണ് കോർട്ടുകളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചത്. ഇന്ത്യയിലെ ഒരു ലക്ഷ്വറി റിസോർട്ടിൽ ഇത്തരത്തിലൊരു അത്യാധുനിക പാഡൽ-പിക്കിൾബോൾ കായിക സമുച്ചയം ആരംഭിക്കുന്നത് ഇതാദ്യമായാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാല്യൂ-ആഡഡ് സ്പൈസ് ഒലിയോറെസിൻ (Spice Oleoresins) ഉത്പാദകരായ സിന്തൈറ്റ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് റമദ റിസോർട്ട്.
റിസോർട്ട് കോമ്പൗണ്ടിൽ 5 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള പ്രകൃതി സൗഹൃദമായ ഈ കായിക സമുച്ചയം ഒരുക്കിയിട്ടുള്ളത്. പ്രൊഫഷണൽ ഗ്രേഡ് കോർട്ടുകൾ, മികച്ച ലൈറ്റിങ് സംവിധാനങ്ങൾ, ഫെൻസിങ്, പരിസ്ഥിതി സൗഹൃദപരമായ 200 KW സൗരോർജ്ജ ഉൽപാദനം, എയർകണ്ടീഷൻഡ് ലോഞ്ച് ഏരിയ, കോഫി ഷോപ്പ്, ജിംനേഷ്യം, ഇ.വി (E.V) ചാർജിങ്, വിസ്തൃതമായ പാർക്കിങ് സൗകര്യം എന്നിവ ഇതിന്റെ പ്രത്യേകതകളാണ്.
” കുട്ടികൾക്കും യുവാക്കൾക്കും പ്രൊഫഷണലുകൾക്കും മുതിർന്ന പൗരന്മാർക്കും എളുപ്പത്തിൽ ആസ്വദിക്കാൻ കഴിയുന്ന വിനോദോപാധിയാണ് ഈ പുതിയ കോർട്ടുകൾ എന്ന് ഞാൻ വിശ്വസിക്കുന്നു,” ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് ഡോ. വിജു ജേക്കബ് പറഞ്ഞു. “ആരോഗ്യവും സാമൂഹികമായ ഒത്തുചേരലുകളും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, നമ്മുടെ അതിഥികൾക്കും സന്ദർശകർക്കും സമാനതകളില്ലാത്ത ഒരു ലൈഫ്സ്റ്റൈൽ അനുഭവം സമ്മാനിക്കാൻ ഈ സംരംഭത്തിലൂടെ സാധിക്കും,” അദ്ദേഹം പറഞ്ഞു.

വിനോദസഞ്ചാരികൾക്കും കോർപ്പറേറ്റ് അതിഥികൾക്കും പുറമെ കായികപ്രേമികൾക്കും ഈ സൗകര്യം ആഴ്ചയിൽ എല്ലാ ദിവസവും മണിക്കൂറടിസ്ഥാനത്തിലും മാസാടിസ്ഥാനത്തിലുമുള്ള പാക്കേജുകളിലൂടെ പ്രയോജനപ്പെടുത്താം.
വരും ദിവസങ്ങളിൽ ഇവിടെ പ്രൊഫഷണൽ കോച്ചിങ് പ്രോഗ്രാമുകളും ടൂർണമെന്റുകളും സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9995422533 എന്ന നമ്പറിൽ ബന്ധപ്പെടുക.
















































