തലശ്ശേരി: കോളേജ് ഓഫ് എൻജിനിയറിങ്ങിൽ നടന്ന കേരള സാങ്കേതിക സർവകലാശാല (APJ Abdul Kalam Technological University) മൂല്യനിർണയ ക്യാമ്പിനിടെ ഉത്തരക്കടലാസ് കാണാതായതായി പരാതി. സംഭവത്തിൽ അധ്യാപിക പി. നിഷ തലശ്ശേരി പോലീസിൽ പരാതി നൽകി.
‘പവർ ഇലക്ട്രോണിക്സ് ഡ്രൈവ്’ എന്ന വിഷയത്തിന്റെ രണ്ടാം വർഷ ഇലക്ട്രിക്കൽ എൻജിനിയറിങ് വിദ്യാർത്ഥിയുടെ ഉത്തരക്കടലാസാണ് കാണാതായത്. ഉച്ചഭക്ഷണത്തിനായി അധ്യാപകർ മുറി വിട്ടുപോയ സമയത്താണ് സംഭവം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്.
തിരികെ എത്തിയപ്പോൾ ഒരു വിദ്യാർത്ഥിയുടെ ഉത്തരക്കടലാസ് നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു. ജൂൺ 11-ന് 1.30നും 2.15നും ഇടയിലാണ് സംഭവം നടന്നതെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, യൂണിവേഴ്‌സിറ്റി ചട്ടപ്രകാരം മൂല്യനിർണയ ക്യാമ്പ് നടത്തേണ്ടത് നിശ്ചിത മുറിയിലാണെന്നും, ബന്ധപ്പെട്ട ഉത്തരക്കടലാസ് സമീപമുള്ള മറ്റൊരു മുറിയിൽനിന്നാണ് മൂല്യനിർണയത്തിനായി ലഭിച്ചതെന്നും കോളേജ് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു; സംഭവം പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെ















































