തൃശ്ശൂർ: വാട്ടർ അതോറിറ്റി ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറിൽ കാൽതെറ്റി വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം. തൃശ്ശൂർ കാടുകുറ്റി വൈന്തലയിൽ പ്രവർത്തിക്കുന്ന ജലശുദ്ധീകരണശാലയിൽ ആണ് അപകടം നടന്നത്. മേലൂർ സ്വദേശിയായ ജോസഫ് (46) ആണ് മരിച്ചത്.
ഇന്നലെ രാത്രി ഭക്ഷണം കഴിക്കുന്ന സമയത്ത് ആണ് ജോസഫിനെ അന്വേഷിക്കുമ്പോഴാണ് കാണാനില്ലെന്നത് സഹപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ഫയർഫോഴ്‌സിനെ അറിയിക്കുകയും നടത്തിയ തിരച്ചിൽ ക്ലാരിഫയറിനുള്ളിൽ ജോസഫിനെ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. മാള ഫയർ എൻട്രൻസ് സംഘമാണ് മൃതദേഹം പുറത്തെടുത്തത്. കാൽതെറ്റി ക്ലാരിഫയർ ഉള്ളിലേക്ക് വീണതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം.














































