തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ, അദ്ദേഹത്തെ സ്തുതിക്കുന്നവിധം പാട്ടെഴുതിയ ഇടത് അനുകൂല സർവീസ് സംഘടനാ നേതാവിന്റെ സെക്രട്ടേറിയറ്റിലെ സേവനം അവസാനിപ്പിച്ച് യുഡിഎഫ് സർക്കാർ. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ നേതാവായിരുന്ന പൂവത്തൂർ ചിത്രസേനന്റെ സേവനമാണ് വിഡിഎസ് സർക്കാർ അവസാനിപ്പിച്ചത്.
അതേസമയം സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിൽനിന്നു വിരമിച്ച ശേഷം ധനകാര്യ വകുപ്പിൽ സ്പെഷൽ മെസഞ്ചർ ആയി തുടരുകയായിരുന്നു. സ്തുതിഗാനത്തെ തുടർന്നാണു ചിത്രസേനന് സ്പെഷൽ മെസഞ്ചർ നിയമനം ലഭിച്ചതെന്ന് ആരോപണമുയർന്നിരുന്നു. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സുവർണ ജൂബിലിയുടെ ഭാഗമായാണ് ചിത്രസേനൻ ‘ഇരുളടഞ്ഞ പാതയിൽ ജ്വലിച്ച സൂര്യനായിയും’ എന്നു തുടങ്ങുന്ന ഗാനമെഴുതിയത്. പിന്നാലെ പിണറായി വിജയനെ വേദിയിലിരുത്തി അസോസിയേഷൻ ഭാരവാഹികൾ ഈ ഗാനം ആലപിക്കുകയും ചെയ്തിരുന്നു.
















































