തിരുവനന്തപുരം: പണ്ടൊരു ചൊല്ലുണ്ട് എരണംകെട്ടവര്‍ നാടുഭരിച്ചാല്‍ നാടുമുടിയുമെന്ന് പറഞ്ഞ് എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ച കെ മുരളീധരന്റെ വിവാദ പ്രസംഗത്തിന് മറുപടിയുമായി കെകെ ശൈലജ. നിപയും കോവിഡുമൊക്കെ വരുന്നത് ഏത് സര്‍ക്കാരാണെന്ന് നോക്കിയിട്ടല്ല. വൈറസ് സമൂഹത്തില്‍ ഉണ്ട്. പ്രത്യേക സാഹചര്യത്തില്‍ അവയുടെ ആധിക്യം ഉണ്ടാകുകയും അവ മനുഷ്യരിലേക്ക് പകരുകയും അത് മരണകാരണമാകുകയും ചെയ്യും.
കക്ഷിരാഷ്ട്രീയം നോക്കാതെ കൂട്ടായി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ നോക്കുകയെന്ന രീതിയില്‍ ഇടപെടുകയാണ് വേണ്ടതെന്നും കെകെ ശൈലജ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിപയെക്കുറിച്ച് ഇന്നത്തെ ആരോഗ്യ മന്ത്രി കെ മുരളീധരന്‍ നടത്തിയ പ്രസംഗം പലരും അയച്ചുതന്നെങ്കിലും അതിനെക്കുറിച്ച് ഒന്നും എഴുതുന്നില്ലെന്നും അതിന്റെ ശരിതെറ്റുകള്‍ കാലം തെളിയിക്കട്ടെയെന്നായിരുന്നു മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പ്രതികരണം.
രോഗങ്ങളുടെ പ്രതിസന്ധികളിലും വെല്ലുവിളികളിലും ജനങ്ങളെ ചേര്‍ത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീര്‍ക്കുക എന്നതാണ് അനിവാര്യം . അതിന് ഒറ്റക്കെട്ടായി നില്‍ക്കുക എന്നതാണ് ഇടതുപക്ഷസമീപനം.
















































