തായ്ചുങ്: ചൈനയുമായുള്ള സംഘർഷ പശ്ചാത്തലത്തിൽ സൈനികബലം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുമായി തായ്‌വാൻ.വാർഷിക സൈനികാഭ്യാസത്തിന്റെ ഭാഗമായി അമേരിക്ക നൽകിയ ഹൈ മൊബിലിറ്റി ആർട്ടിലറി റോക്കറ്റ് സംവിധാനം ഉപയോഗിച്ച് ചൈനീസ് മേഖല ലക്ഷ്യമാക്കി തായ്‌വാൻ റോക്കറ്റുകൾ പരീക്ഷണാർത്ഥം വിക്ഷേപിച്ചു.
തായ്‌വാന്റെ പടിഞ്ഞാറൻ തീരത്ത് നടന്ന അഭ്യാസത്തിന്റെ രണ്ടാം ദിവസമാണ് റോക്കറ്റ് പരീക്ഷണം നടത്തിയത്. 155 മില്ലിമീറ്റർ ഹോവിറ്റ്സർ പീരങ്കികളും പരിശീലനത്തിന്റെ ഭാഗമായി ഉപയോഗിച്ചു. തായ്‌വാനെയും ചൈനയെയും വേർതിരിക്കുന്ന കടലിടുക്കിലേക്കാണ് റോക്കറ്റുകൾ തൊടുത്തത്. അമേരിക്ക നല്‍കിയ, തൊടുത്തതിനു പിന്നാലെ വേഗത്തില്‍ സ്ഥലം മാറ്റാന്‍ കഴിയുന്ന ‘ഷൂട്ട് ആന്‍ഡ് സ്‌കൂട്ട്’ മൊബൈല്‍ ലോഞ്ചറുകളില്‍ നിന്നാണ് പ്രകാപനപരമായ രീതിയില്‍ തായ്‌വാന്‍ റോക്കറ്റുകള്‍ തൊടുത്തത്.സുരക്ഷാ കാരണങ്ങളാൽ നിശ്ചിത പരിധിക്കുള്ളിൽ മാത്രം സഞ്ചരിക്കുന്ന തരത്തിലായിരുന്നു പരീക്ഷണം.
തീരത്തുനിന്ന് അധികം ദൂരേക്ക് പോവാതെ വെള്ളത്തില്‍ വീഴുന്ന തരത്തില്‍ പരിധി നിയന്ത്രിച്ചാണ് റോക്കറ്റു തൊടുത്തത്. ഹൈമാസ് (HIMARS) എന്നറിയപ്പെടുന്ന ഈ അമേരിക്കന്‍ ലോഞ്ചര്‍ ഇതിനു മുമ്പും തായ്‌വാന്‍ പരീക്ഷിച്ചിട്ടുണ്ടെങ്കിലും, ചൈനയുടെ ഭാഗത്തേക്ക് റോക്കറ്റുകള്‍ വിക്ഷേപിക്കുന്നത് ആദ്യമായാണ്. ശത്രുവിന്റെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഹൈമാസ് പരിശീലനം തുടരുമെന്ന് തായ്‌വാന്‍ സൈന്യം അറിയിച്ചു.ശത്രുവിന്റെ തിരിച്ചടിയിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുന്ന ഹൈമാസ് സംവിധാനം ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ പ്രതിരോധ ആയുധമായാണ് വിലയിരുത്തപ്പെടുന്നത്.
അമേരിക്കൻ നിർമിത ഈ റോക്കറ്റ് സംവിധാനം ഇതിനുമുമ്പും തായ്‌വാൻ പരീക്ഷിച്ചിട്ടുണ്ടെങ്കിലും, ചൈനയുടെ ദിശയിലേക്ക് റോക്കറ്റുകൾ വിക്ഷേപിക്കുന്ന പരിശീലനം ആദ്യമായാണ് നടത്തുന്നത്. മേഖലയിലെ സുരക്ഷാ ഭീഷണികൾ തുടരുന്ന സാഹചര്യത്തിൽ ഇത്തരം അഭ്യാസങ്ങൾ തുടരുമെന്ന് തായ്‌വാൻ സൈന്യം അറിയിച്ചു.
തായ്‌വാനെ സ്വന്തം ഭൂപ്രദേശത്തിന്റെ ഭാഗമായാണ് ചൈന കണക്കാക്കുന്നത്. അതേസമയം സ്വയംഭരണ സംവിധാനമുള്ള തായ്‌വാൻ സ്വതന്ത്ര നിലപാട് തുടരുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ചൈന നിരന്തരം യുദ്ധക്കപ്പലുകളും സൈനിക വിമാനങ്ങളും തായ്‌വാൻ പരിസരത്തേക്ക് അയക്കാറുണ്ട്. സമീപ വർഷങ്ങളിൽ ചൈനയുടെ സൈനിക പ്രവർത്തനങ്ങളും വർധിച്ചിട്ടുണ്ട്.
തായ്‌വാനിലേക്ക് 82 റോക്കറ്റ് സംവിധാനങ്ങൾ കൂടി നൽകുമെന്ന് അമേരിക്ക നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അമേരിക്ക-ചൈന നയതന്ത്ര ചർച്ചകളുടെ പശ്ചാത്തലത്തിൽ ആ തീരുമാനം നിലവിൽ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
















































