BREAKING NEWS

കുറ്റ്യാടി ചുരത്തിൽ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡിന്റെ പാർശ്വഭിത്തി ഇടിഞ്ഞു, കാർ തല കീഴായി ചെന്നു പതിച്ചത് അഞ്ചടി താഴ്ചയിലേക്ക്, ഒരു കുടുംബത്തിലെ മൂന്നുപേർക്ക് പരുക്ക്

· · 1 min read
Share: Copied!

കുറ്റ്യാടി: കുറ്റ്യാടി ചുരത്തിൽ റോഡിന്റെ പാർശ്വഭിത്തിയിടിഞ്ഞ് കാർ താഴ്ചയിലേക്ക് പതിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരുക്ക്. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഏഴാം വളവിൽവെച്ച് എതിർദിശയിൽ വന്ന മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡിന്റെ പാർശ്വഭിത്തി ഇടിഞ്ഞ് അഞ്ചടി താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു.

കാറിലുണ്ടായിരുന്ന വില്യാപ്പള്ളി സ്വദേശികളായ കുഞ്ഞായിഷ (55), സൻഹ ഫാത്തിമ (10), ആയിഷ സെൻസ (13) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ തൊട്ടിൽപ്പാലം ഇഖ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

അതേസമയം മലയോര ഹൈവേയുടെ നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്ന കുറ്റ്യാടി ചുരത്തിൽ മഴക്കാലം എത്തിയതോടെ അപകടസാധ്യത കൂടുതലാണ്. ഏഴാം വളവിലെ റോഡിന്റെ വശം ഇടിഞ്ഞതാണ് കാർ താഴ്ചയിലേക്ക് മറിയാൻ കാരണമായത്.

BREAKING NEWS
കളിക്കുന്നതിനിടെ പതിനൊന്നാം നിലയിൽനിന്ന് വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം; അമ്മ മരിച്ചത് രണ്ടാഴ്ച മുൻപ്!
27 Nov 2026
BREAKING NEWS
’ഷാഫി പൊട്ടൻഷ്യലുള്ള നേതാവാണ്; അദ്ദേഹത്തിന് വേണ്ടി ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കേണ്ട ആവശ്യമില്ല’: പിന്തുണച്ച് ടി. സിദ്ദിഖ്; ’ഇ.പി. ജയരാജനും പി.ജയരാജനും തമ്മിലുള്ള തർക്കത്തിലൂടെ സിപിഎം ആഭ്യന്തര പ്രശ്നങ്ങളിലാണ്; കോൺ​ഗ്രസിൽ അത്തരത്തിലുള്ള പ്രശ്നങ്ങളൊന്നുമില്ല ’
27 Nov 2026
BREAKING NEWS
അടിച്ച് ഫിറ്റായി റെയിൽവേ ഗേറ്റ് ജീവനക്കാർ; ഗേറ്റ് പലതവണ തുറന്നും അടച്ചും തമാശ കളി , ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ വടിവാൾ വീശി!
27 Nov 2026
BREAKING NEWS
വീണിടത്തുനിന്നും വീണ്ടും കുതിപ്പ്; കേരളത്തിൽ സ്വർണവിലയിൽ വർദ്ധനവ്, പവന് ₹1,280 കൂടി!
27 Nov 2026