മോഡിഫിക്കേഷനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ച. ഈ സാഹചര്യത്തില്‍ പരിഹസിച്ചെത്തിയിരിക്കുകയാണ് അഖില്‍ മാരാര്‍. മുഖ്യമന്ത്രി വിഡി സതീശനെ പരിഹസിക്കുന്നതാണ് അഖില്‍ മാരാരുടെ പോസ്റ്റ്. ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ക്ക് ഉറപ്പ് കൊടുക്കുന്നതിനെ അന്തസ്സ് എന്നും പറ്റാത്ത കാര്യങ്ങള്‍ ചെയ്തു തരാം എന്ന് പറഞ്ഞു പറ്റിക്കുന്ന പരിപാടിയെ തെമ്മാടിത്തരവും എന്നാണ് പറയേണ്ടതെന്നുമാണ് അഖില്‍ മാരാര്‍ പറയുന്നത്.
അങ്ങനെ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയ വാഹന മോഡിഫിക്കേഷന്‍ യാഥാര്‍ഥ്യം ആവുകയാണ്.. അത് എന്തൊക്ക ആണെന്ന് നമുക്കൊന്ന് അറിയാം..1.വണ്ടിയുടെ ഉള്ളില്‍ പാട്ട് കേള്‍ക്കാന്‍ സ്പീക്കര്‍ അധികമായി ഉപയോഗിക്കാം2.കളര്‍ ലൈറ്റുകള്‍ ഉപയോഗിക്കാം3.സ്റ്റിക്കര്‍ വര്‍ക്കുകള്‍ ഉപയോഗിക്കാം4.സീറ്റ് കവര്‍, ഫ്‌ലോര്‍ മാറ്റ്, സ്റ്റിറിങ് കവര്‍,റിവേഴ്‌സ് കാമറ, മഡ് ഫ്‌ലാപ്പ്, ഡാഷ് ക്യാമറ, പാര്‍ക്കിംഗ് സെന്‍സര്‍, റിവേഴ്‌സ് കാമറ,ഇന്‍ഫോടെയ്ന്‍ മെന്റ് സിസ്റ്റം, ടയര്‍ പ്രഷര്‍ മോനിറ്റര്‍ ഇവയൊക്കെ നമുക്കിനി ചെയ്യാം.5.50% കാഴ്ച മറയ്ക്കുന്ന സണ്‍ ഫിലിം ചെയ്യാം.6.മോശമല്ലാത്ത സ്റ്റിക്കര്‍ വര്‍ക്ക് ചെയ്യാം..7. ക്യാഷ് അടച്ചാല്‍ വണ്ടിയുടെ കളര്‍ മാറ്റം..8. മുന്‍ കൂട്ടി അനുമതി എടുത്താല്‍ സിഎന്‍ജിയിലേക്ക് മാറാം. ഇതൊക്കെയാണ് ഗതാഗത കമ്മീഷണര്‍ നല്‍കിയ മഹത്തായ മോഡിഫിക്കേഷന്‍ റിപ്പോര്ട്ട്.
അപ്പോഴേങ്ങനാ തൂക്കി ചുവന്ന കരങ്ങളോടെ നമ്മളങ്ങോട്ട് പൊളിക്കുവല്ലേ. ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ക്ക് ഉറപ്പ് കൊടുക്കുന്നതിനെ അന്തസ്സ് എന്നും പറ്റാത്ത കാര്യങ്ങള്‍ ചെയ്തു തരാം എന്ന് പറഞ്ഞു പറ്റിക്കുന്ന പരിപാടിയെ തെമ്മാടിത്തരവും എന്നാണ് പറയേണ്ടത്.. നിങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് അഖില്‍ മാരാറുടെ പോസ്റ്റ്.

















































