ആലുവ : ലഹരി ഉപയോഗിച്ച് നടുറോഡിൽ പരാക്രമം കാട്ടി യുവാവും യുവതിയും. ആലുവ യു.സി കോളേജിന് സമീപം ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. യു.സി കോളേജ്-മില്ലുപടി റോഡിൽ താമസിക്കുന്ന മുഹമ്മദ് അസ്ലം, അനുപമ എന്നിവരാണ് റോഡിൽ പരാക്രമം നടത്തിയത്.
ഇരുവരും പരസ്പര ബന്ധമില്ലാത്ത കാര്യങ്ങൾ സംസാരിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.
പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെ ഇരുവരും പോലീസിനെ ആക്രമിച്ചു. തുടർന്ന് കൈകാലുകൾ കെട്ടിയിട്ടാണ് അറസ്റ്റ് ചെയ്തത്.
ലഹരി വിട്ടുമാറാത്തതിനാൽ ഇരുവരെയും ആശുപത്രിയിലാക്കി. ആലുവ പോലീസ് കേസെടുത്തു.
കൊച്ചി നഗരത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലഹരിയുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

















































