തൃശൂർ: ചാലക്കുടി പോട്ടയിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി. അതിഥി തൊഴിലാളികളായ ദമ്പതികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാലു മാസം മുമ്പാണ് ഇവർ പോട്ടയിൽ എത്തിയത് എന്നാണ് വിവരം. മൂന്നു ദിവസമായി വീടിന് പുറത്ത് ഇരുവരേയും കണ്ടിരുന്നില്ല. പിന്നാലെ പോലീസും വീട്ടുടമയും വാതിൽ ബലമായി തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉമിത് (34), ഭാര്യ രാധ (30) എന്നിവരാണ് മരിച്ചത്. ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭർത്താവ് ജീവനൊടുക്കി എന്നാണ് പ്രാഥമിക നിഗമനം. ഐടി ഉദ്യോഗസ്ഥൻറെ വീടിൻറെ ഔട്ട് ഹൗസിലാണ് ഇവർ താമസിച്ചിരുന്നത്.


















































